ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ ഓണാഘോഷം ‘ഓണവർണ്ണങ്ങൾ-2025’ ഒക്ടോബർ 26 ഞായറാഴ്‌ച, ഹൊസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. 

ഓണാഘോഷം കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിങ്ക റെഡ്‌ഡി ഉദ്‌ഘാടനം ചെയ്യും. സോൺ ചെയർമാൻ വിനേഷ്.കെ അധ്യക്ഷത വഹിക്കും.  എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയാകും. സൗമ്യ റെഡ്‌ഡി മുൻ എൽഎൽഎ, കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐആർഎസ്, സിനിമ താരം ശ്രീജയ കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ് , കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥൻ തുടങ്ങിയവർ സംബന്ധിക്കും. 

8:00 മണിക്ക് പൂക്കളമത്സരം ആരംഭിക്കും . കലാപരിപാടികൾ ഓണസദ്യ, പാലാ കമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.

Related Posts