പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് സന്ദീപ് വാര്യർ
കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉള്ളത് നേട്ടമാണെന്നും അത് ദൗർബല്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എന്നും യുഡിഎഫിൻ്റെ മണ്ഡലം തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഡിഎംകെ തകർന്നടിയും; തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തും: അൻപുമണി രാമദാസ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിലെത്തും എന്നും ഡി എം കെ തകർന്നടിയും എന്നും അൻപുമണി രാമദാസ് പറഞ്ഞു. എൻഡിഎയിൽ തിരിച്ചെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻപുമണി രാമദാസ്. ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ എഐഎഡിഎംകെയും നേതൃത്തിലുള്ള എൻഡിഎ ശക്തമാണ്. എല്ലാവരും ഒറ്റക്കെട്ടാന്നെനും അതിനാൽ തന്നെ വിജയം സുനിശ്ചിതമാണ്. ഇനിയും കൂടുതൽ പാർട്ടികൾ എൻഡിഎയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവർത്തകയെ പൊലീസുകാർ വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് ആരോപണം; കർണാടകയിലാണ് സംഭവം
ബിജെപി പ്രവർത്തകയെ പൊലീസുകാർ വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് ആരോപണം. കർണാടകയിലെ ഹുബ്ബള്ളിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കസ്‌റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നെന്നാണ് പരാതി. കർണാടകയിലെ കേശവ്‌പുർ റാണ പ്രദേശത്തെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് പിന്നിട് ബിജെപി പ്രവർത്തകിയുടെ പരാതിയിലേക്ക് എത്തിയത്. കോൺഗ്രസിൻ്റെ കോർപറേഷൻ അംഗം സുവർണ കല്ലകുണ്ട്ല നൽകിയ പരാതിയിലാണ് ബിജെപി പ്രവർത്തക വിജയലക്ഷ്‌മി ഹണ്ഡിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
ലഹരിക്കടത്തിന് ഒത്താശ ചെയ്തു; എറണാകുളം കാലടി സ്റ്റേഷനിലെ CPOയ്ക്ക് സസ്പെൻഷൻ
എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. 66 ഗ്രാം ഹെറോയിന്‍ സുബീറിൻ്റെ ബന്ധുവിൻ്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരൻ്റെ പങ്ക് കണ്ടെത്തിയത്. സുബീറിൻ്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ലഹരിക്കടത്തിൻ്റെ മറവില്‍ ഇയാള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കും. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. മറ്റ് ചില കേസുകളിലും
ശബരിമല സ്വർണക്കൊള്ള കേസ്; എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. വീണ്ടും 14 ദിവസത്തേയ്ക്ക് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
രാഹുലിന് വീണ്ടും ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി കോടതി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞത് നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
ആർ. ശ്രീലേഖയുമായുള്ള തർക്കം; വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു
വി.കെ. പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. കൗൺസിലറും ബിജെപി നേതാവുമായ ആർ. ശ്രീലേഖയുമായുള്ള തർക്കത്തെ തുടർന്നാണ് പ്രശാന്ത് ഓഫീസ് ഒഴിയുന്നത്. വി.കെ. പ്രശാന്തും ആർ. ശ്രീലേഖയും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.
കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു
കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു. വന്യജീവി സങ്കേതങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, കടുവകളുടെ സഞ്ചാരം രേഖപ്പെടുത്തിയ വനം ഡിവിഷനുകൾ എന്നിവിടങ്ങളിലാണ് സെൻസസ് നടക്കുക. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ, കാളി, ഭദ്ര,ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബി.ആർ.ടി), കടുവ സംരക്ഷണ കേന്ദ്രങ്ങൾ, മാലെ മഹാദേശ്വര, കാവേരി വന്യജീവി സങ്കേതങ്ങൾ എന്നിവ സെൻസസിൽ പെടും.ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നാലു വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് മുഖേന രാജ്യത്തെ കടുവകളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താൻ സാധിക്കും.ഹുൻസൂർ,
അക്ഷരോത്സവത്തിന് ഇന്ന് തിരിതെളിയും: ദീപാലങ്കാരങ്ങളാൽ തിളങ്ങി നിയമസഭാ മന്ദിരം
ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വർണാഭമായ വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു. നിയമസഭാ സെക്രട്ടറി ഡോ എൻ. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നിയമസഭാ മന്ദിരവും അങ്കണവും എൽ.ഇ.ഡി ദീപങ്ങളാൽ വർണ്ണാഭമായയാണ് അക്ഷരോത്സവത്തെ വരവേൽക്കുന്നത്. ഇത്തവണ പ്രസാധകരുടെയും സ്റ്റാളുകളുടെയും എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്
ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്ക്? കോൺഗ്രസിൽ നിർണായക നീക്കം
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തുടനീളം യുഡിഎഫിന് മറിയ ഉമ്മനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ആറന്മുള, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലൊന്നിൽ മറിയ ഉമ്മനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൻ്റെ ആലോചന. മുതിർന്ന കോൺഗ്രസ് നേതാക്കൾ മറിയ ഉമ്മനുമായി നേരിട്ട് സംസാരിച്ചതായാണ് വിവരം. ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറുമെന്നും അത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്