പാലക്കാട് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഹൈക്കോടതി. ഈ ​മാ​സം 21 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.
21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.

Related Posts