ബെംഗളൂരുവിൽ അപ്പാർട്ട്മെൻറ് കെട്ടിടത്തിൻ്റെ 16-ാം നിലയിൽനിന്ന് വീണു മരിച്ചു
ബെംഗളൂരു ബാഗലഗുണ്ടെയിലെ ഒരു അപ്പാർട്ട്മെൻറ് കെട്ടിടത്തിൻ്റെ 16-ാം നിലയിൽനിന്ന് വീണു നിക്ഷേപ് കെ ബംഗേര (26) എന്ന യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മരണം ആത്മഹത്യയാണോ അതോ ആകസ്മികമായ വീഴ്ചയുടെ ഫലമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാൾക്ക് മാനസികരോഗമുള്ളതായി കുടുംബം പറഞ്ഞതായി പോലീസ് പറഞ്ഞു. യശ്വന്ത്പൂരിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ഒപ്പമായിരുന്നു നിക്ഷേപ് കെ ബംഗേര താമസിച്ചിരുന്നത്. യൂറോപ്പിൽ പഠനം കഴിഞ്ഞ് ആറ് വർഷം മുമ്പാണ് അദ്ദേഹം
മൈസൂരു വിമാനത്താവളത്തിൽ കടുവ; പിടികൂടാൻ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
മൈസൂരു വിമാനത്താവളത്തിൽ കടുവയെ കണ്ടെത്തി. ഞായറാഴ്‌ച രാത്രി പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കടുവയെ ആദ്യം കണ്ടത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് കടുവയെ കണ്ടത്. തിങ്കളാഴ്‌ച രാവിലെ വിമാനത്താവളപരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലും കടുവയുടെ ദൃശ്യം പതിഞ്ഞു. തിങ്കളാഴ്ച്‌ച രാവിലെ റൺവേയിലേക്ക് നീങ്ങിയ കടുവ പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചു. കടുവയെ കണ്ടെത്തിയാൽ കീഴ്പ്‌പെടുത്താൻ നാല് ദസറ ആനകളെയും എത്തിച്ചിട്ടുണ്ട്.
മൈസൂരു മൃഗശാലയിൽ 17 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും
കേന്ദ്ര സർക്കാരിൻ്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം മൈസൂരു മൃഗശാലയിൽ നവീകരണ പ്രവർത്തനം ഉടൻ തുടങ്ങും. മൃഗശാലയുടെ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ടൂറിസം വകുപ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. 17 കോടി രൂപയാണ് നവീകരണ പ്രവർത്തനത്തിനായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.മൈസൂരുവിലെ ബിരാദാർ കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിയാണ് പദ്ധതിയുടെ ടെൻഡർ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും പുതിയ കാഴ്ചകളും ഒരുക്കിയുള്ള നവീകരണമാണ് ഉടൻ തുടങ്ങുന്നത്. മൃഗശാലയിൽ എത്തുന്നവർക്ക് സന്ദർശകാനുഭവം
നിയമസഭാ തെരഞ്ഞെടുപ്പ്; മിഷൻ 110 പ്രഖ്യാപിച്ച് എൽഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തു എൽ ഡി എഫ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മിഷൻ വിശദ്ദീകരിച്ചു. 50 ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികളാണ് ഇതിലൂടെ നടത്തുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ചുമതലപ്പെടുത്തി.
40 കോടിയുടെ സ്വർണവുമായി അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘം പിടിയിൽ
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ 40 കോടിയുടെ സ്വർണവുമായി അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘം അറസ്റ്റിലായി. അഗർത്തലയിലും ഡൽഹിയിലുമായി നടത്തിയ റെയ്ഡുകളിൽ ദുബായ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സംഘത്തിൽനിന്ന് 29 കിലോയിലധികം വിദേശ സ്വർണവും ഏകദേശം 2.90 കോടിയുടെ പണവും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിലെ അഗർത്തലയിൽനിന്ന് രണ്ട് കൺസൈൻമെന്റുകൾ ഡെലിവറി ചെയ്യുന്നതിനിടെ പ്രധാന സിൻഡിക്കേറ്റ് അംഗത്തെ ആഭ്യന്തര ലോജിസ്റ്റിക്സ് വെയർഹൗസിൽനിന്ന് പിടികൂടി. ചരക്കുകൾ
യുവതി തലയ്ക്കടിയേറ്റു മരിച്ച സംഭവം; ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതം
തലയ്ക്കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പുതറ മത്തായിപ്പാറ എം.സി.കവലയ്ക്കു സമീപം മലേക്കാവില് രജനിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ സംഭവത്തിനുശേഷം കാണാതായി. രജനിയെ കൊലപ്പെടുത്തിയ ശേഷം സുബിന് ഒളിവില്‍ പോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇളയ കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പിന്നീട് പോലീസും സ്ഥലത്തെത്തിയത്. സുബിന് പരപ്പില്‍ നിന്നുള്ള ബസില്‍ കയറിപ്പോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍
മുകേഷിന് ഇക്കുറി സീറ്റില്ല, കൊല്ലം തിരിച്ചുപിടിക്കാൻ പുതിയ മുഖങ്ങൾ, സിപിഐഎമ്മിൽ ചർച്ച സജീവം
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.ഐ.എമ്മിൽ ഏകദേശ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മുകേഷിൻ്റെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമാണ് പാർട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. മുകേഷിന് പകരം കരുത്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ജില്ലാ നേതൃത്വത്തിൽ സജീവമായി. 2016-ൽ 17,611 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിലാണ് മുകേഷ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാൽ 2021-ൽ ഇത് 2,072 വോട്ടുകളായി കുത്തനെ താഴ്ന്നു. കഴിഞ്ഞ ലോക്സഭാ
കലാവേദിയുടെ ക്രിസ്‌തുമസ് – പുതുവത്സരാഘോഷം ജനുവരി 11ന്
മലയാളികളുടെ സാംസ്‌കാരിക സംഘടനയായ കലാവേദി ജനുവരി 11ന് വൈകുന്നേരം 6.30ന് ക്രിസ്‌തുമസ് – പുതുവത്സര ആഘോഷം സംഘടിപ്പിക്കും. ബെംഗളൂരുവിലെ പഴയ വിമാനത്താവള റോഡിലുള്ള ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കുന്ന ആഘോഷപരിപാടികൾ വൈകുന്നേരം 6.30 ന് ആരംഭിക്കും. റവ.ഫാ.ഷിന്റോ മാത്യു (OCD, TREDA ബാംഗ്ലൂർ ഡയറക്ടർ, CMHM ഇന്ത്യ ദേശീയ പ്രസിഡണ്ട്) ഉദ്ഘാടനവും ക്രിസ്‌തുമസ് സന്ദേശവും നൽകും. സാന്തോം ഹാർമണിസ് ബാംഗ്ലൂരിൻ്റെ കരോൾ ഗാന പരിപാടി, തിരുവനന്തപുരത്തെ പത്മകുമാർ, ആദിത്യ, ദേവാനന്ദ്
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. താമരശേരിയില്‍ അടിവാരം പൊട്ടിഗെ ആഷിക് – ഷഹല ഷെറിന് ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടനെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തീവ്രന്യൂനമർദം തീവ്രമാകും; വെള്ളിയാഴ്ച മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
കേരളത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി