പേര് തങ്ങളുടെ ചരിത്രത്തിൻ്റെ ഭാഗം;  പേര് മാറ്റണമെന്നാവശ്യപ്പെട്ട് കറാച്ചി ബേക്കറിക്കു നേരെ ആക്രമണം
India
0 min read
8.6k

പേര് തങ്ങളുടെ ചരിത്രത്തിൻ്റെ ഭാഗം; പേര് മാറ്റണമെന്നാവശ്യപ്പെട്ട് കറാച്ചി ബേക്കറിക്കു നേരെ ആക്രമണം

മെയ്‌ 11, 2025
0

അതിർത്തിയിൽ ഇന്ത്യാ പാകിസ്‌താൻ പോരാട്ടം കനക്കുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറിക്ക് നേരെ അക്രമം അഴിച്ചുവിട്ട് വലതുപക്ഷ പ്രവർത്തകർ. അക്രമം ബേക്കറി ഉടമകളോട് പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ്. അക്രമത്തിൽ ബേക്കറിയുടെ സൈൻ ബോർഡുകൾ തകർത്തു. കാവികൊടികളുമായി ഉച്ചയോടുകൂടി എത്തിയ സംഘം പാകിസാൻ മുർദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അക്രമിക്കുകയായിരുന്നു എന്നാണ് വിവരം. നിറയെ പൊലിസുകാർ സംഭവസമയത്ത് ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടയാനായില്ല. തുടർന്ന് ആർ.ജി.ഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ

Continue Reading
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ സ്വർണ്ണം തിരിച്ചു കിട്ടി
Kerala
0 min read
8.9k

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ സ്വർണ്ണം തിരിച്ചു കിട്ടി

മെയ്‌ 11, 2025
0

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ സ്വർണ്ണം തിരിച്ചുകിട്ടി. ക്ഷേത്ര വളപ്പിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണ്ണം കിട്ടിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിൽ സ്വർണം പൂശാൻ പുറത്തെടുത്തതിൽ 13 പവനിലധികം (107 ഗ്രാം) സ്വർണമാണ് കാണാതായത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ ദണ്ഡുകളിൽ ഒന്നാണു കാണാതെ പോയത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണ്ണം എങ്ങനെ മണലിലെത്തി എന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്‌ഠ നടത്തിയിട്ടുള്ള ശ്രീകോവിലിന്റെ പ്രധാന

Continue Reading
ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍
Kerala
0 min read
13.4k

ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

മെയ്‌ 11, 2025
0

വാടകവീട് കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പോലീസിൻ്റെ പിടിയിലായി. ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി മേഖലകളിലാണ് കഞ്ചാവ് വിൽപ്പന. ബാലുശ്ശേരി പോലീസ് തുരുത്വാട് നാളേരിക്കുഴിയില്‍ ശിവദാസനെയാണ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 210 ഗ്രാം കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. പുത്തൂര്‍വട്ടത്തെ വാടകവീട് കേന്ദ്രീകരിച്ച് പ്രതി ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിൻ്റെ നിര്‍ദേശപ്രകാരം എസ്‌ഐ സുജിലേഷും സംഘവും വീട്ടില്‍ പരിശോധന നടത്തുകയും

Continue Reading
ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരം; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു: വ്യോമസേന
India
1 min read
10.0k

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരം; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു: വ്യോമസേന

മെയ്‌ 11, 2025
0

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള്‍ ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം. ഇന്ത്യൻ വ്യോമസേനയ്ക്ക് ഓപ്പറേഷൻ സിന്ദൂരിൽ നിർദ്ദേശിക്കപ്പെട്ട ദൗത്യങ്ങൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവ്വഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങൾക്കനുസൃതമായി, ഓപ്പറേഷനുകൾ നടത്തപ്പെട്ടത് തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യ സ്വഭാവത്തോടെയുമാണ്. ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു

Continue Reading
ഇസ്രായേലിനെ വിറപ്പിച്ച് തെൽഅവീവിൽ കൂറ്റൻ റാലി: യുദ്ധം നിർത്തി ബന്ദികളെ മോചിപ്പിക്കണം
World
0 min read
10.9k

ഇസ്രായേലിനെ വിറപ്പിച്ച് തെൽഅവീവിൽ കൂറ്റൻ റാലി: യുദ്ധം നിർത്തി ബന്ദികളെ മോചിപ്പിക്കണം

മെയ്‌ 11, 2025
0

തെൽഅവീവിൽ ഗസ്സയുമായുള്ള യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ട് കുറ്റൻ റാലി, കരാറിൽ ഏർപ്പെടാതെ ഇസ്രായേൽ നൂറ്റാണ്ടിൻ്റെ അവസരം നഷ്ടപ്പെടുത്തുകയാണെന്ന് മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറത്തിൻ്റെ നേത്യത്വത്തിലാണ് ഇസ്രായേലിനെ വിറപ്പിച്ച റാലി നടത്തിയത്. പ്രക്ഷോഭകർ ബന്ദികളെ കൊലക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ഓർമിപ്പിച്ചു; റാലിയിൽ റിസർവ് സൈനികരിൽ ചിലരും പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണം വീണ്ടും

Continue Reading
5 ലക്ഷം രൂപയുടെ കൊക്കെയ്‌ൻ കൊറിയർ വഴി വാങ്ങിയ  ആശുപത്രി സിഇഒ പിടിയിൽ
India
0 min read
9.7k

5 ലക്ഷം രൂപയുടെ കൊക്കെയ്‌ൻ കൊറിയർ വഴി വാങ്ങിയ ആശുപത്രി സിഇഒ പിടിയിൽ

മെയ്‌ 11, 2025
0

ഹൈദരാബാദിൽ 5 ലക്ഷം രൂപയുടെ കൊക്കെയ്‌ൻ കൊറിയർ വഴി വാങ്ങിയ ആശുപത്രി സിഇഒ പോലീസ് പിടിയിൽ. കൊറിയറിൽ മയക്കുമരുന്ന് മുംബൈ ആസ്ഥാനമായുള്ള കുപ്രസിദ്ധ ലഹരി വിതരണക്കാരൻ വാൻഷ് ധക്കറിൽ നിന്ന് സ്വീകരിക്കുന്നതിനിടെയാണ് 34 കാരിയായ ഡോക്ടർ നമ്രത ചിഗുരുപതി അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറുകയായിരുന്ന ധക്കറിൻ്റെ സഹായി ബാലകൃഷ്ണയ്ക്കൊപ്പമാണ് ഇവർ പൊലീസിൻ്റെ പിടിയിലായത്. വാട്ട്സ്‌ആപ്പ് വഴി നമ്രത ധക്കറുമായി ബന്ധപ്പെടുകയും 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്യുകയും ചെയ്തുവെന്ന് പൊലിസ്

Continue Reading
2 വയസുകാരന്‍ നീന്തല്‍കുളത്തില്‍ വീണ് മരിച്ചു
Kerala
0 min read
10.2k

2 വയസുകാരന്‍ നീന്തല്‍കുളത്തില്‍ വീണ് മരിച്ചു

മെയ്‌ 11, 2025
0

പത്തനംതിട്ട കൊടുമണ്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 2 വയസുകാരന്‍ വീടിനോട് ചേര്‍ന്ന നീന്തല്‍കുളത്തില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും മകന്‍ ജോര്‍ജ് സക്കറിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കഴിഞ്ഞമാസം 21നാണ് ഗൃഹപ്രവേശനച്ചടങ്ങുമായി ബന്ധപ്പെട്ട് അയര്‍ലന്‍ഡില്‍ നിന്ന് ലിജോ കുടുംബസമേതം നാട്ടില്‍ എത്തിയത്. മേയ് ആറിനായിരുന്നു മരിച്ച ജോര്‍ജ് സക്കറിയയുടെ മാമോദീസ. ഞായറാഴ്ച 3 ന് ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി

Continue Reading
വീണ്ടും ഷാജി പാപ്പനും കൂട്ടരും; ‘ആട് 3’ക്ക് തിരിതെളിഞ്ഞു
Entertainment
1 min read
9.3k

വീണ്ടും ഷാജി പാപ്പനും കൂട്ടരും; ‘ആട് 3’ക്ക് തിരിതെളിഞ്ഞു

മെയ്‌ 11, 2025
0

ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത കഥാപാത്രങ്ങളാണ്. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയടിച്ചു സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. കൊച്ചി കലൂരിലുള്ള ഐ.എം.എ ഹാളിൽ വെച്ച് മേയ് 10 ശനിയാഴ്ച്ച ആട്-3 യുടെ തിരിതെളിഞ്ഞു. ആട്-സിരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും

Continue Reading
അമൃത് സറിൽ ജാഗ്രത; ജമ്മുകശ്മീരിൽ സ്ഥിതി ശാന്തം
India
1 min read
12.7k

അമൃത് സറിൽ ജാഗ്രത; ജമ്മുകശ്മീരിൽ സ്ഥിതി ശാന്തം

മെയ്‌ 11, 2025
0

ജമ്മുകശ്മീരിൽ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാറിന് പിന്നാലെ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. ജമ്മു, അഖിനോർ, രജൗരി, പൂഞ്ച് തുടങ്ങിയ സ്ഥലങ്ങളിലൊന്നും അർധരാത്രിക്ക് ശേഷം പാകിസ്താൻ്റെ വെടിനിർത്തൽ കരാർ ലംഘനമുണ്ടായില്ല. ഇന്ന് രാവിലെ മുതൽ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്‌താൻ്റെ വെടിവെപ്പൊന്നും റിപ്പോർട്ട് ചെയ്തില്ല. ജമ്മുകശ്മീരിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വെടിനിർത്തൽ കരാറിന് പിന്നാലെ കഴിഞ്ഞ ദിവസം പാകിസ്‌താൻ്റെ ഭാഗത്ത് നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായിരുന്നു. എന്നാൽ, അർധ രാത്രിക്ക്

Continue Reading
എസ്.എസ്.എൽ.സി. പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കും; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
0 min read
12.1k

എസ്.എസ്.എൽ.സി. പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കും; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

മെയ്‌ 11, 2025
0

എസ്.എസ്.എൽ.സി. പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിനായി മെയ് 14 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. മേയ് 20 ആണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി. ട്രയൽ അലോട്ട്മെൻ്റ് തീയതി മേയ് 24. അലോട്ട്മെൻ്റ് ആദ്യ തീയതി ജൂൺ 2. രണ്ടാം അലോട്ട്മെൻ്റ് തീയതി ജൂൺ 10. മൂന്നാം അലോട്ട്‌മെൻ്റ് തീയതി ജൂൺ 16 മുഖ്യഘട്ടത്തിലെ

Continue Reading