ഐവിൻ്റെ മരണം; CISF ഉദ്യോഗസ്ഥര്‍ മദ്യലഹരിയിൽ എന്ന് സൂചന 
Kerala
1 min read
10.6k

ഐവിൻ്റെ മരണം; CISF ഉദ്യോഗസ്ഥര്‍ മദ്യലഹരിയിൽ എന്ന് സൂചന 

മെയ്‌ 15, 2025
0

ഐവിന്‍ ജിജോ (24) എന്ന യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന. വിമാനത്താവളത്തിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്നത്. നെടുമ്പാശ്ശേരി പോലീസ് ഇരുവരെയുംചെയ്തിട്ടുണ്ട്. ഇവര്‍ വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഐവിനെ മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. ഐവിന്‍ ജോലി ചെയ്തിരുന്നത് വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് . രാത്രി 10 ന്

Continue Reading
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Kerala
0 min read
13.3k

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു

മെയ്‌ 15, 2025
0

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശികളായ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ബുധനാഴ്‌ച രാത്രിയാണ് കുളിക്കാനിറങ്ങിയത്. ഇന്ന് പുലർച്ചെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങളെ കാണാതായതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാം പരിസരത്ത് ഇവർ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ബാഗും മറ്റും ഡാമിനോട് ചേർന്ന് കണ്ടെത്തി. പിന്നീട് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ആദിലിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Continue Reading
എൻ്റെ കേരളം പ്രദർശനമേളയ്ക്ക് കൊല്ലത്ത് തുടക്കം; സമാപനം 20ന്
Kerala
1 min read
11.5k

എൻ്റെ കേരളം പ്രദർശനമേളയ്ക്ക് കൊല്ലത്ത് തുടക്കം; സമാപനം 20ന്

മെയ്‌ 15, 2025
0

കൊല്ലം ആശ്രമം മൈതാനത്ത് സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 20 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായിരുന്നു. സർക്കാർ കഴിഞ്ഞ 9 വർഷം ജില്ലയിൽ നടപ്പാക്കിയ വികസന, ജനക്ഷേമ, സേവന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയിൽ വിസ്മയ, കൗതുകക്കാഴ്ചകൾക്കൊപ്പം എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മുതൽ രാത്രി 10 വരെ

Continue Reading
മരവിപ്പിച്ച സിന്ധുനദീജല കരാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍
India
1 min read
12.4k

മരവിപ്പിച്ച സിന്ധുനദീജല കരാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍

മെയ്‌ 15, 2025
0

മരവിപ്പിച്ച സിന്ധുനദീജല കരാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍. ഇന്ത്യ പാക് അതിർത്തിയിലെ സംഘർഷങ്ങൾ വെടിനിർത്തലിൽ അവസാനിച്ചതിന് പിന്നാലെയാണ് പാകിസ്താൻ കരാർ പുനഃപരിശധിക്കണമെന്ന ആവശ്യവുമായി എത്തിയത്. ദശലക്ഷക്കണക്കിന് ആളുകൾ ഈ കരാറിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും പാകിസ്താൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് പാകിസ്താൻ കത്തിൽ പറയുന്നത്. സിന്ധുനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറി ദേബശ്രീ

Continue Reading
സുരക്ഷാ സേന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു
India
0 min read
13.1k

സുരക്ഷാ സേന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു

മെയ്‌ 15, 2025
0

പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിൽ 3 ഭീകരവാദികളെ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള 3 ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിൻ്റെ വീട് അധികൃതർ തകർത്തിരുന്നു. ഭീകരവാദികള്‍ക്ക് ആസിഫ് ഷെയ്ക്ക് സഹായം നല്‍കുകയും ആക്രമണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. പുൽവാമയിലെ നാദേർ, ത്രാൽ

Continue Reading
സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്
Kerala
0 min read
9.5k

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്

മെയ്‌ 15, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒരു ഗ്രാമിന് 195 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഗ്രാമിന് 8,610 രൂപയാണ് സ്വര്‍ണ്ണ വില. ഇതോടെ പവന് 1,560 രൂപ ഇടിഞ്ഞ് 70,440 രൂപയായി. ഇന്ന് ഒരു പവന് 68,880 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 108 രൂപയാണ്. ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

Continue Reading
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്: ജി സുധാകരന്‍
Kerala
1 min read
12.2k

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്: ജി സുധാകരന്‍

മെയ്‌ 15, 2025
0

സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി പാര്‍ലമെൻ്റ് തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ഇനി ഈ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.” ആലപ്പുഴയില്‍ സിപിഎമ്മിൻ്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ വി ദേവദാസ് മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച്

Continue Reading
മലപ്പുറത്ത് റബ്ബർ ടാപ്പിങ് തൊഴിലാളി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Kerala
0 min read
12.7k

മലപ്പുറത്ത് റബ്ബർ ടാപ്പിങ് തൊഴിലാളി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മെയ്‌ 15, 2025
0

റബ്ബർ ടാപ്പിങ് തൊഴിലാളി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലപ്പുറം വണ്ടൂർ കാളികാവിൽ റബ്ബർ ടാപ്പിങ് തൊഴിലാളി ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. വനത്തിനോട് ചേർന്ന തോട്ടത്തിൽ ടാപ്പിങ് നടത്തുകയായിരുന്ന ഗഫൂറിനെ കടുവയാണ് ആക്രമിച്ചത്. ഗഫൂറിൻ്റെ കഴുത്തിന് കടിച്ചു ഉൾക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ടുമായി അതിർത്തി പങ്കിടുന്ന അടയ്ക്കാക്കുണ്ടിലെ പാറശേരിയിൽ രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. പാട്ടത്തിനെടുത്ത തോട്ടത്തിൽ റബ്ബർ

Continue Reading
ഇനിയും ശമ്പളപരിഷ്ക്കരണ കമ്മീഷൻ  വൈകാൻ സാദ്ധ്യത
Kerala
0 min read
11.5k

ഇനിയും ശമ്പളപരിഷ്ക്കരണ കമ്മീഷൻ വൈകാൻ സാദ്ധ്യത

മെയ്‌ 11, 2025
0

സർക്കാർ ജീവനക്കാരുടെ പുതിയ ശമ്പളകമ്മീഷൻ പ്രഖ്യാപനം വൈകുമെന്ന് സൂചന. ശമ്പളപരിഷ്‌ക്കരണം 2021ലാണ് നടത്തിയതെങ്കിലും 2019 മുതൽ മുൻകാല പ്രാബല്യമുണ്ടായിരുന്നു. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അതു പ്രകാരം 2024 ജൂലായ് ഒന്നു മുതൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടതാണ്. എന്നാൽ 10 മാസം കഴിഞ്ഞിട്ടും കമ്മീഷനെ നിയമിച്ചിട്ടില്ല. 5 വർഷം കൂടുമ്പോൾ നടപ്പാക്കുന്ന ശമ്പളപരിഷ്ക്കരണം കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുവെന്നാണ് സർക്കാർ കരുതുന്നത്. കഴിഞ്ഞ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയപ്പോൾ 25000 കോടിയുടെ വൻബാദ്ധ്യതയാണുണ്ടായത്. മുൻകാല

Continue Reading
പിണറായിക്കെതിരായ പോരാട്ടം തുടരും; കെ. സുധാകരൻ
Kerala
0 min read
9.9k

പിണറായിക്കെതിരായ പോരാട്ടം തുടരും; കെ. സുധാകരൻ

മെയ്‌ 11, 2025
0

പിണറായിക്കെതിരായ പോരാട്ടം തുടരുമെന്ന് കെ. സുധാകരൻ എം പി പറഞ്ഞു. കെ പി സി സി യുടെ പുതിയ വർക്കിങ് പ്രസിഡൻ്റായ ഷാഫി പറമ്പിലിൻ്റെ സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നതിൽ ഒരു തർക്കവുമില്ല. ഇത്ര ഐക്യം കോൺഗ്രസിനകത്ത് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. നിസാരമായ ചില പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിലുണ്ടെങ്കിലും അത് പരിഹരിച്ച് മുന്നോട്ട് പോകുന്നുണ്ട്. കോൺഗ്രസിനകത്ത് തർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് എപ്പോഴും പരിഹരിക്കാറുണ്ട്. പാർട്ടി പറയുന്ന ഏത്

Continue Reading