വെടിനിർത്തൽ ധാരണയിൽ മൗനം തുടർന്ന് കേന്ദ്രം; പാക് ഡിജിഎംഒ ഇന്ത്യയുമായി രണ്ടുതവണ ബന്ധപ്പെട്ടു
ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിർത്തൽ ധാരണയായെന്ന വിവരത്തിൽ കേന്ദ്രം മൗനം തുടരുന്നു. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്ക ഇടപെട്ടുവെന്ന വിവരത്തിലടക്കം കൃത്യമായ പ്രതികരണങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവർ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇതിനിടയിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ്റെ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയുമായി
പാക്കിസ്ഥാൻ്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ഒപ്പം നിൽക്കും: ചൈന
വെടിനിർത്തൽ കരാർ ലംഘനത്തിനു പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യും പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറുമും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. വെടിനിർത്തൽ കരാറിനു ശേഷമുള്ള മേഖലയിലെ സ്ഥഥിതിഗതികളെ കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും പാക്കിസ്ഥാൻ ചൈനയോട് വിശദീകരിച്ചിട്ടുണ്ട്. ചൈന പാക്കിസ്ഥാൻ്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ഒപ്പം നിൽക്കുമെന്നും വാങ് യി ഇഷാഖ് ധറിനോട് പറഞ്ഞതായാണു രാജ്യാന്തര
പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഉദ്ദംപൂരിൽ സെെനികന് വീരമൃത്യുമൃത്യു
പാകിസ്താന്‍ ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജൻ്റയി സേവനം അനുഷ്ടിക്കുകയായിരുന്നു ഇദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിൻ്റെ ശരീരത്തില്‍ ഡ്രോണിൻ്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവന്‍ സ്വർണ്ണം മോഷണം പോയി
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവന്‍ സ്വർണം മോഷണം പോയെന്ന് പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത് കഴിഞ്ഞ ദിവസമാണ്. ഫോർട്ട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്ഷേത്ര കവാട നിർമ്മാണത്തിനായി സംഭാവന ലഭിച്ച സ്വർണ്ണമായിരുന്നു മോഷണം പോയത്.
ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ്
മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പൂർണ്ണവും ഉടനടിയുമുള്ള വെടിനിർത്തലിന് ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്‌താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പൂർണമായും ഉടനടി വെടിനിർത്തലിന് ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായതായി സന്തോഷത്തോടെ അറിയിക്കുന്നു. സാമാന്യബോധവും വിവേകവും ഉപയോഗിച്ചതിന്
ഇന്ത്യ പാക് സംഘർഷം ഒഴിവാക്കാൻ ഇടപെട്ട് ലോകരാജ്യങ്ങൾ
ഇന്ത്യ പാക് സംഘർഷം ഒഴിവാക്കാൻ ലോകരാജ്യങ്ങളുടെ തിരക്കിട്ട നീക്കങ്ങൾ. ചൈനയും യു.എസും സൗദി അറേബ്യയുമാണ് സംഘർഷ സാഹചര്യം ലഘുകരിക്കാനായി ഇടപെടുന്നത്. പ്രശ്‌ന പരിഹാരത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടി മാർക്ക് റുബിയോ പാക് സൈനിക മേധാവി അസിം മുനീറുമായി സംസാരിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്നും റുബിയോ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത് വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. പാകിസ്താനും
പാകിസ്താനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അറസ്റ്റില്‍
മഹാരാഷ്ട്രയിലെ പുനെയില്‍ പാകിസ്താനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട 19കാരി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പുനെയില്‍ വച്ചാണ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് കമന്റിട്ട 19കാരിയായ വിദ്യാര്‍ഥിനിയെ കോന്‍ധ്വ പോലിസ് അറസ്റ്റ് ചെയ്തത്. കോന്‍ധ്വയിലെ കൗസര്‍ബാഗ് സ്വദേശിനിയായ ഖദീജാ ഷെയ്ഖ് എന്ന പെണ്‍കുട്ടിയാണ് അറസ്റ്റിലായത്. എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഖദീജാ ഷെയ്ഖ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡപ്യൂട്ടി പോലിസ് കമ്മീഷ്ണര്‍ രാജ്കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന നടപടി,
ഡൽഹിയിൽ തിരക്കിട്ട ചർച്ച; പ്രതിരോധ മന്ത്രിയും സേനാ മേധാവിമാരും പ്രധാനമന്ത്രിയുടെ വസതിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാജ്യതലസ്ഥാനത്ത് നിർണായക കൂടിക്കാഴ്‌ച. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി (സിഡിഎസ്), കര -വ്യോമ-നാവികസേനാ മേധാവികൾ എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യ-പാക് സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സൈന്യത്തിൻ്റെ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രകോപനം സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകൾ, ജനവാസ മേഖലകൾ, ആശുപത്രികൾ
പാകിസ്ഥാൻ്റെ മിസൈലിൻ്റെ ഭാഗങ്ങൾ ഹരിയാനയിലെ സിർസയിൽ കണ്ടെത്തി
പാകിസ്ഥാൻ്റെ മിസൈലിൻ്റെ ഭാഗങ്ങൾ ഹരിയാനയിലെ സിർസയിൽ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിൻ്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. പാകിസ്ഥാൻ്റെ മിസൈൽ ആക്രമണം ഡൽഹി ലക്ഷ്യമാക്കിയായിരുന്നു. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. മിസൈലിൻ്റെ ഭാഗങ്ങൾ ജയ്സാൽമീരിലും കണ്ടെത്തി. ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാകിസ്താൻ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാൻ്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും
വിരാട് കോഹ് ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു
വിരാട് കോഹ് ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. രോഹിത് ശര്‍മയ്ക്ക് പിന്നാലെ കോഹ് ലിയും ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ട് പര്യടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐയെ ഞെട്ടിച്ച് കോഹ് ലി തീരുമാനം അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ഉന്നതര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിതിന് പിന്നാലെ കോഹ്‌ലിയുമില്ലാത്ത പ്രതിസന്ധി ഉടലെടുത്താല്‍ എങ്ങനെ നേരിടുമെന്ന്