പാകിസ്ഥാൻ്റെ മിസൈലിൻ്റെ ഭാഗങ്ങൾ ഹരിയാനയിലെ സിർസയിൽ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിൻ്റെ ഭാ​ഗങ്ങളാണ് കണ്ടെത്തിയത്. പാകിസ്ഥാൻ്റെ മിസൈൽ ആക്രമണം ഡൽഹി ലക്ഷ്യമാക്കിയായിരുന്നു. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. മിസൈലിൻ്റെ ഭാഗങ്ങൾ ജയ്സാൽമീരിലും കണ്ടെത്തി. ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാകിസ്താൻ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാൻ്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും അത് തകർത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Posts