പാകിസ്താൻ്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവിട്ട് ഇന്ത്യ
ഇന്ത്യ പാക് സംഘർഷ ആക്രമണങ്ങൾ സംബന്ധിച്ച് പാകിസ്താൻ്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി ഇന്ത്യ. ഇന്ത്യയുടെ വ്യോമതാവളങ്ങൾ തകർത്തുവെന്ന് പാകിസ്‌താൻ വലിയ രീതിയിൽ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ സൈന്യം പൊളിച്ചടുക്കിയത്. ഇന്ത്യ പാകിസ്താൻ പ്രചാരണങ്ങളുടെ മുനയൊടിച്ചത് വ്യോമതാവളങ്ങളുടെ ഇന്നത്തെ ചിത്രങ്ങൾ പുറത്തുവിട്ടാണ്. ഇന്ത്യൻസേന പുറത്തുവിട്ടത് ടൈം സ്റ്റാമ്പുള്ള ചിത്രങ്ങളാണ്. വ്യോമതാവളങ്ങളുടെ റൺവേ ഉൾപ്പടെ ഒന്നിനും പാക് ആക്രമണത്തിൽ ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യ പുറത്തുവിട്ട
സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ്
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. സ്വർണ്ണവില കഴിഞ്ഞ ദിവസവും ഉയർന്നിരുന്നു. ഗ്രാമിന് 30 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 9045 രൂപയായാണ് ഉയർന്നത്. പവൻ്റെ വിലയിൽ 240 രൂപയുടെ വർദ്ധനവുണ്ടായി. പവൻ്റെ വില 72360 രൂപയായാണ് കൂടിയത്. സ്വർണ്ണത്തിന് ലോക വിപണിയിലും വില വർദ്ധനവുണ്ടായി. ഒരു ശതമാനം ഉയർച്ചയാണ് സ്വർണ്ണത്തിനുണ്ടായത്. സ്പോട്ട് ഗോൾഡിൻ്റെ വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3,340.29 ഡോളറായി ഉയർന്നു. ഈ
ഇന്ത്യ പാക്ക് അതിർത്തി സംഘർഷം; പാക്കിസ്ഥാനിൽ കടുത്ത ഇന്ധനക്ഷാമം
ഇന്ത്യ പാക്ക് അതിർത്തി സംഘർഷങ്ങളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയ സാഹചര്യത്തിൽ പാക്കിസ്ഥാൻ കടുത്ത ഇന്ധനക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂർ നേരത്തേക്ക് തലസ്ഥാന മേഖലയിലെ എല്ലാ പെട്രോൾ, ഡീസൽ സ്റ്റേഷനുകളും അടച്ചിടാൻ ഇസ്‌ലാമാബാദ് ക്യാപ്പിറ്റൽ ടെറിട്ടറി അഡ്‌മിനി സ്ട്രേഷൻ നിർദേശം നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ 48 മണിക്കൂർ നേരത്തേക്ക് തലസ്ഥാന മേഖലയിൽ പൊതുഗതാഗത സംവിധാനങ്ങൾക്കോ സ്വകാര്യ വാഹനങ്ങൾക്കോ വാണിജ്യ വാഹനങ്ങൾക്കോ ഇന്ധനം
ഇന്ത്യ പാക്ക് സംഘർഷം അതിർത്തി മേഖലകളിൽ രൂക്ഷമായി തുടരുന്നു; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചിട്ടു
ഇന്ത്യ പാക്ക് സംഘർഷം അതിർത്തി മേഖലകളിൽ രൂക്ഷമായി തുടരുന്നു. ഓപ്പറേഷൻ സിന്ദുറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പാകിസ്ഥാനിൽ നിന്നും നടന്നതായി റിപ്പോർട്ട്. പാക് ഡ്രോൺ പഞ്ചാബിലെ ഫിറോസ്‌പുരിൽ ജനവാസ മേഖലയിൽ പതിച്ച് 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാശ്‌മീരിലെ പുഞ്ച് മേഖലയിൽ കഴിഞ്ഞ രാത്രിയിൽ ഉടനീളം സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ 26 ഇടങ്ങളിലെങ്കിലും ലക്ഷ്യമിട്ടിരുന്നു എന്നാണ്
മുന്‍ മന്ത്രി ജി. സുധാകരന് ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരം
മുന്‍ മന്ത്രി ജി. സുധാകരന് ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരം സമ്മാനിക്കും. മാവേലിക്കര എ.ആര്‍. സ്മാരക ഹാളില്‍ (ശാരദാമന്ദിരം) ഓഗസ്റ്റ് 9-ന് പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് തത്ത്വമസി സാംസ്‌കാരിക അക്കാദമി ചെയര്‍മാന്‍ ടി. ജി. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ ജില്ലകളിലായി, മേയ് 12-ന് ഒരു വര്‍ഷം നീളുന്ന ഡോ. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി
പാക് ഷെല്ലാക്രമണത്തിൽ ഉദ്യോഗസ്ഥൻ രാജ് കുമാർ ഥാപ്പ കൊല്ലപ്പെട്ടു
ജമ്മു കശ്‌മീരിൽ സർക്കാർ ഉദ്യോഗസ്ഥൻ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. രജൗരിയിൽ പാകിസ്‌താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മു കശ്‌മീർ അഡീഷണൽ ജില്ലാ വികസന കമ്മിഷണർ രാജ് കുമാർ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിക്കൊപ്പം കഴിഞ്ഞ ദിവസം ജില്ലാ സന്ദർശനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നെന്നും താൻ അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നെന്നും ആത്മാർപ്പണമുള്ള ഉദ്യോഗസ്ഥനെയാണ് നഷ്‌ടപ്പെട്ടതെന്നും ഒമർ അബ്ദുള്ള എക്സസ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രാജ്
ഇടുക്കിയിൽ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 61 വയസ്സുകാരന് മരണംവരെ തടവും 2 ലക്ഷം രൂപ പിഴയും
14 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് മരണം വരെ ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബി (61)യെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം 2021 ഫെബ്രുവരിയിലാണ്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടിയെ പിന്നീട് ആശുപത്രിയിലാക്കി.
പാക് ഡ്രോണുകൾ ലക്ഷ്യമിട്ടത് ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ
ഇന്ത്യക്ക് നേരെ തുടർച്ചയായ രണ്ടാം രാത്രിയും പ്രകോപന ആക്രമണവുമായി പാകിസ്താൻ. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ, ഇവയെല്ലാം കരുത്തുറ്റ ഇന്ത്യൻ വ്യോമപ്രതിരോധത്തിൽ തരിപ്പണമായി. വിമാനത്താവളങ്ങൾ, വ്യോമ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഇടങ്ങളിലേക്ക് ഉൾപ്പെടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യ ആക്രമണ ശക്തമായ മുൻകരുതൽ സാധ്യതയുള്ളയിടങ്ങളിലെല്ലാം സ്വീകരിച്ചിരുന്നു. പല നഗരങ്ങളിലും വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിച്ച് സമ്പൂർണ ബ്ലാക്കൗട്ടിലായിരുന്നു. ജനങ്ങൾക്ക്
ഇന്ത്യ – പാക് സംഘർഷം ദ്രൗപദി മുർമുവിൻ്റെ ശബരിമല ദർശനം റദ്ദാക്കി
ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ശബരിമല ദർശനം റദ്ദാക്കി. രാഷ്ട്രപതി ഈ മാസം 18ന് കോട്ടയത്ത് എത്തുമെന്നും 19 ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിച്ചത്. പോലീസിനെയും ദേവസ്വം ബോർഡിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.18നും 19നും രാഷ്ട്രപതി എത്തുന്നതിനോട് അനുബന്ധിച്ച് തീർത്ഥാടകർക്ക് വെർച്വൽ ക്യൂ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കി.
മെയ് 9 മുതല്‍ മെയ് 14 വരെ നടത്താനിരുന്ന സിഎ പരീക്ഷകള്‍ മാറ്റിവെച്ചു
മെയ് 9 മുതല്‍ മെയ് 14 വരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ICAI) നടത്താനിരുന്ന സിഎ ഫൈനല്‍, ഇൻ്റര്‍മീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷന്‍ കോഴ്സ് പരീക്ഷകളുടെ ശേഷിക്കുന്ന പേപ്പറുകളുടെ പരീക്ഷാ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ യഥാസമയം അറിയിക്കുമെന്ന് ICAI അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റായ icai.org പതിവായി സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.