രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളിൽ എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടത്; മുഖ്യമന്ത്രി
രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളിൽ എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടതെന്നും പാകിസ്ഥാൻ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ സർക്കാർ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് എങ്ങോട്ടേക്കാണ് പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്. അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.
മാര്‍പാപ്പയ്ക്ക് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും പങ്കുവെച്ച് പ്രധാനമന്ത്രി
അമേരിക്കയിൽ നിന്ന് ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യത്തെ മാർപാപ്പയ്ക്ക് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മളബന്ധം തുടരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ബഹുമാന്യനായ മാര്‍പാപ്പ ലിയോ പതിന്നാലാമന് ഇന്ത്യന്‍ ജനതയുടെ ആത്മാര്‍ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുകയാണ്. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നീ ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിൻ്റെ പ്രാധാന്യം വര്‍ധിച്ച സന്ദര്‍ഭത്തിലാണ് കത്തോലിക്കാസഭയുടെ നേതൃസ്ഥാനത്തേക്ക്
സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഫലപ്രദമായി പ്രതിരോധിച്ചെന്ന് ഇന്ത്യ
പാകിസ്താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുവെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ സേനകളും വിദേശകാര്യമന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിങ് കമാൻഡർ വ്യോമിങ് സിങ്ങും കേണൽ സോഫിയ ഖുറേഷിയുമാണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. പാകിസ്‌താൻ വടക്കൻ മേഖലയിൽ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു. യഥാർഥ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നിരവധി തവണ പാകിസ്‌താൻ പ്രകോപനമുണ്ടായി. ഇന്ത്യ ഇതിന് ശക്തമായ മറുപടി നൽകി. നാനൂറോളം ഡ്രോണുകളാണ് ഇന്ത്യ തകർത്തത് പാകിസ്താൻ ആക്രമണത്തിന് തുർക്കി ഡ്രോണുകൾ
പാകിസ്താൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങളെ; പാക് ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ
ഇന്ത്യയിൽ പാകിസ്താൻ വ്യോമാക്രമണത്തിന് ശ്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൻ്റെ വിശദാംശങ്ങൾ തെളിവ് സഹിതം പുറത്തുവിട്ടത്. വടക്കേ ഇന്ത്യയിലെ 26 സ്ഥലങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്ന് സേനാ വക്താക്കൾ പറഞ്ഞു. പാകിസ്താൻ തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമിക്കാൻ ശ്രമം നടത്തിയത്. ഇന്ത്യ ആക്രമണ ശ്രമങ്ങളെല്ലാം തകർത്തു. 400 ഓളം ഡ്രോണുകളാണ് തകർത്തതെന്നും വിശദീകരിച്ചു. പാകിസ്താൻ സൈന്യം മെയ് 7, 8
കെപിസിസി പ്രസിഡൻ്റ് ആയി 12 ന് സണ്ണി ജോസഫ് സ്ഥാനമേൽക്കും
കെപിസിസി പ്രസിഡൻ്റ് ആയി സണ്ണി ജോസഫ് 12 ന് സ്ഥാനമേൽക്കും. രാവിലെ 9.30 ന് ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ ചുമതല കൈമാറും.മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കെ.സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതോടെയാണ് പേരാവൂർ എംഎൽഎയായ സണ്ണി ജോസഫിന് നറുക്കുവീണത്. പുതിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയാണ്. എംഎൽഎമാരായ എ.പി. അനിൽകുമാർ, പി. സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എംപി എന്നിവരെ കെപി സിസി വർക്കിംഗ്
SSLC ഫലം പ്രഖ്യാപിച്ചു; 61449 പേര്‍ക്ക് ഫുള്‍ എ പ്ലസ്; വിജയം കൂടുതൽ കണ്ണൂരിൽ
SSLC ഫലം പ്രഖ്യാപിച്ചു. വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുകയായിരുന്നു. 4,27,020 വിദ്യാർഥികൾ എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതി. ഇതിൽ 424583 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു. 61449 പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. വിജയം കൂടുതൽ കണ്ണൂരിൽ (99.87 ശതമാനം). കുറവ് തിരുവനന്തപുരത്ത്
പാക് ആക്രമണത്തിൽ ആന്ധ്ര സ്വദേശിയായ സെെനികന് വീരമൃത്യു
കശ്മീരിൽ പാക് ആക്രമണത്തിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച രാത്രി നിയന്ത്രണരേഖയ്ക്കടുത്ത് ഉണ്ടായ വെടിവയ്പിൽ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു. ചികിൽസയ്ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കവേയായിരുന്നു അന്ത്യം. ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായിക്കിൻ്റെ സ്വദേശം. കർഷക കുടുംബത്തിലെ അംഗമാണ് മുരളി നായിക്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ്
അഹമ്മദാബാദ് – കൊൽക്കത്ത എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിൽ നിന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
അഹമ്മദാബാദ് – കൊൽക്കത്ത എക്സ്പ്രസ്ട്രെ ട്രെയിനിലെ ശുചിമുറിയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. മദ്ധ്യപ്രദേശിലെ സാഗർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ട്രെയിനിലെ ഒരു യാത്രക്കാരൻ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു. ട്രെയിനിൻ്റെ പിൻഭാഗത്തുള്ള ജനറൽ കോച്ചിലെ ശുചിമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബിന ജംഗ്ഷൻ പിന്നിട്ട് ട്രെയിൻ സാഗറിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഒരു യാത്രക്കാരൻ ശുചിമുറിയിൽ കയറാൻ ശ്രമിച്ചപ്പോൾ അകത്ത് യുവാവിൻ്റെ മൃതദേഹം കാണുകയായിരുന്നു. ഉടൻ
ഇന്ത്യ – പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
ഇന്ത്യ – പാകിസ്‌താൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേയ്ക്ക് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ, ബിസിസിഐയോ ഐപിഎൽ ഭരണസമിതിയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റിൻ്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്‌ച ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച ധരംശാലയിൽ നടന്ന
സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന
സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന. സ്വർണ്ണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 9015 രൂപയായി. ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 72120 രൂപയാണ്. ഇന്നലെ രണ്ടുതവണയാണ് സ്വർണ്ണവിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 55 രൂപ വർദ്ധിച്ച് 9130 രൂപയും പവന് 440 രൂപ വർദ്ധിച്ച് 73,040 രൂപയുമായാണ് നിശ്ചയിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്, പിന്നാലെ, ഉച്ചക്ക് ഗ്രാമിന്