മലപ്പുറത്ത് നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍; രോഗ ലക്ഷണം 6 പേര്‍ക്ക്
മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെൻ്റിലേറ്ററിൽ. മോണോക്‌ളോണല്‍ ആൻ്റി ബോഡി രോഗിക്ക് നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളത് 49 പേരാണ്. ഇതില്‍ 45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ആകെ 6 പേര്‍ക്ക് ആണ് രോഗലക്ഷണമുള്ളത്. ഇതില്‍ 5 പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് ഒരാള്‍ ചികില്‍സയിലാണ്. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച
ഇന്ത്യ-പാക് സംഘര്‍ഷം: പിഎസ്എല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി
പാകിസ്താൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റി. വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായുള്ള വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം തകർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിഎസ്എലിലെ പെഷവാർ സൽമി കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തിൽ സ്റ്റേഡിയം തകർന്നതായി പിസിബി ചെയർമാൻ മുഹ്സിൻ നഖ്‌വി പറഞ്ഞിരുന്നു. ഇതും
ആലപ്പുഴയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. സൂരജിന് ഒന്നരമാസം മുന്‍പായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിൻ്റെ വീട്ടിലെ വളര്‍ത്തു നായയാണ് വിദ്യാര്‍ഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.
ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ല; യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്
പഹൽഗാം ആക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യ-പാക് തമ്മിലുള്ള സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. എന്നിരുന്നാലും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും താനും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സംഘർഷം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. ഞങ്ങൾ ഈ സംഘർഷത്തിൽ ഇടപെടാൻ പോകുന്നില്ല. പാക്കിസ്ഥാനുകളോടും ഇന്ത്യക്കാരോടും ആയുധം താഴെയിടാൻ പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. നയതന്ത്ര മാർഗങ്ങളിലുലൂടെ
അട്ടപ്പാടിയിൽ ആൾക്കൂട്ടം ജീവനെടുത്ത മധുവിൻ്റെ അമ്മ മല്ലിക്ക് 3.45 ഹെക്ടർ ഭൂമി പതിച്ചു കിട്ടി
പാലക്കാട് അട്ടപ്പാടിയിൽ ആൾക്കൂട്ടം ജീവനെടുത്ത മകൻ മധുവിൻ്റെ ഓർമ്മകളുള്ള മണ്ണിൻ്റെ കൈവശാവകാശരേഖ ആദ്യമായി കൈയിൽ കിട്ടിയതിലുള്ള സന്തോഷത്തിളക്കം. വനം വകുപ്പിൻ്റെ കൈവശമുള്ള പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് പതിറ്റാണ്ടുകൾക്കുശേഷം മല്ലിക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്. സർക്കാരിൻ്റെ പാലക്കാട്ട് നടന്ന പട്ടയമേളയിൽ മന്ത്രി കെ. രാജൻ്റെ കൈയിൽ നിന്ന് രേഖ ഏറ്റുവാങ്ങി. ‘‘ഞങ്ങൾ ജനിച്ചുവീണ മണ്ണാണത്. കാട്ടിനുള്ളിലാണ്. അപ്പനപ്പൂപ്പന്മാരും ജനിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. മധു ജനിച്ചത് ചിണ്ടക്കിയിലാണെങ്കിലും അച്ഛൻ മരിച്ചതോടെ
തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ; പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴ്ച
അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പ്രതിരോധ മന്ത്രി കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി ചർച്ചനടത്തുന്നുണ്ട്. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിന്‍റെയും തുടർ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വെള്ളിയാഴ്‌ച പ്രതിരോധമന്ത്രാലയം വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഏറ്റുമുട്ടൽ സംബന്ധിച്ച പല കാര്യങ്ങളിലും കേന്ദ്രം വ്യക്തത വരുത്തുമെന്നാണ് വിവരം. വാർത്താസമ്മേളനത്തിൻ്റെ സമയം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. നിരന്തരം വെടിനിർത്തൽ കരാർ പാക് നിയന്ത്രണരേഖയിൽ ലംഘിച്ചതായി സൈന്യം അറിയിച്ചു. വ്യാഴം,
പാകിസ്താനെതിരെ ഇന്ത്യയുടെ ‘ജലതന്ത്രം’; സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ
പഹൽഗാം ആക്രമണത്തിനു പിന്നാലെ, പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ. വ്യാഴാഴ്ച 3 ഷട്ടറുകളാണ് തുറന്നത്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതു കൊണ്ടാണ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ പറഞ്ഞു. പാക് പഞ്ചാബ് പ്രവിശ്യയിലെ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ് ചെനാബ്. ഹിമാചൽ പ്രദേശിൽ നിന്ന് തുടങ്ങി ജമ്മു-കശ്മീരിലൂടെ ഒഴുകി പാക് പഞ്ചാബ് പ്രവിശ്യയിലേക്ക് കടക്കുന്ന നദി പിന്നീട് സത്‌ലജ് നദിയിൽ ചേരും. ഒട്ടേറെ കനാലുകളിലൂടെ ഇതിൽനിന്നുള്ള വെള്ളം
പഹല്‍ഗാം സൂത്രധാരന്‍ സജ്ജാദ് ഗുള്‍ന് കേരളവുമായും ബന്ധമുണ്ടെന്ന് റിപ്പോർട്ട്; തലയ്ക്ക് വില10 ലക്ഷം
പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ലഷ്‌കറിൻ്റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന്‍ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിൻ്റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ വളര്‍ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്‍.
‘സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും’; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായക സ്ഥാനത്തു നിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന ‘സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും.’ – രോഹിത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍
ഗുണ്ടൽപേട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; അപകടത്തിൽപെട്ടത് കേരള രജിസ്ട്രേഷൻ കാർ
ബംഗളൂരു ചാമരാജ് നഗർ ഗുണ്ടൽപേട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഹാസൻ സകലേഷ് പുര സ്വദേശി മഞ്ജുനാഥ് (32) ആണ് മരിച്ചത്.ഗുണ്ടൽപേട്ട് ഭാഗത്തേക്ക് വരികയായിരുന്ന കാറും ചാമരാജ് നഗർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കേരള രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തേറകനമ്പി പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപ്രതിയിലേക്ക് മാറ്റി.