ഇന്ത്യയിൽ തങ്ങാൻ അനുമതി തേടി പാക് കുട്ടികൾ കർണാടക ഹൈക്കോടതിയിൽ
അതിർത്തി കടക്കാൻ കഴിയാതിരുന്ന പാക്ക് പൗരന്മാരായ മൂന്നു കുട്ടികൾ പിതാവ് എത്താത്തതിനെ തുടർന്ന് 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചു. പിതാവ് മുഹമ്മദ് ഫാറൂഖ് പാക്ക് പൗരനും മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയുമാണ്. ബീബി യാമിന (8), മുഹമ്മദ് മുദാസിർ (4), മുഹമ്മദ് യൂസഫ് (3) എന്നീ കുട്ടികൾക്കൊപ്പം സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബലൂചിസ്ഥാനിൽ നിന്ന് റംഷ കുട്ടികളുമായി മൈസൂരുവിലെത്തിയത്. പാക്ക് പൗരന്മാർ
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ബംഗളൂരുവിലെ ഹോം ഗാര്‍ഡ് അറസ്റ്റില്‍
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ഹോംഗാര്‍ഡിനെ അറസ്റ്റ് ചെയ്തു. സമ്പത്ത് ശൈലാന്‍ എന്ന ഹോംഗാര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് പിന്നാലെ ജയിലില്‍ ആയത്. ”സിദ്ധരാമയ്യ കൊല്ലപ്പെട്ടാല്‍ ഹിന്ദുക്കള്‍ക്ക് സമാധാനമുണ്ടാവും.” എന്ന പോസ്റ്റാണ് അറസ്റ്റിന് കാരണമായത്. പോലിസ് അന്വേഷണം നടത്തിയ പോസ്റ്റ് കണ്ട കുക്കുന്ദുര്‍ സ്വദേശി സുരാജ് നല്‍കിയ പരാതിയിലാണ്. തുടര്‍ന്ന് ബംഗളൂരുവിലെ ഹോംഗാര്‍ഡാണ് പ്രതിയെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ് പോലിസ്.
പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തം: വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി. ഭീകരർക്കെതിരായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് ഭീകര താവളങ്ങളാണ് ആക്രമിച്ചത് അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതാണ്. ഏറ്റവും നിഷ്‌ഠൂരമായ ആക്രമണമാണ് പഹൽഗാമിൽ കണ്ടത്. പാക്കിസ്ഥാൻ പഹൽഗാം ഭീകരാക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പിന്തുണ നൽകിയെന്ന് ബോധ്യപ്പെട്ടു. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം
സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു
സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു. രാജ്യത്തെ 259 സിവിൽ ഡിഫൻസ് ജില്ലകളിലാണ് മോക്ഡ്രിൽ നടന്നത്. രാജ്യവ്യാപകമായി 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രിൽ നടന്നു. വ്യോമസേന നൽകുന്ന സന്ദേശത്തെ തുടർന്നാണ് സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ സജ്ജീകരിച്ച കൺട്രോൾ റൂമുകളിലേക്ക് സൈറണുകൾ മുഴങ്ങിയത്. അഗ്നിശമന സേനയ്ക്കായിരുന്നു ഡ്രില്ലിൻ്റെ ചുമതല. മോക്‌ഡ്രില്ലിനുള്ള ആദ്യ സൈറൺ മുഴങ്ങിയത് വൈകിട്ട് 4 മണിക്കാണ്. കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തി. 4 മണി മുതൽ
ഓപ്പറേഷൻ സിന്ദൂർ; സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. പാർലമെൻ്റ് ലൈബ്രറി കെട്ടിടത്തിലെ ജി -074ൽ വെച്ച് വ്യാഴാഴ്ച 11 മണിക്ക് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ‘എക്സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചത്. ഇതര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്,
കാഷ്‌മീരിലെ വനത്തില്‍ മലയാളി യുവാവ് മരിച്ചനിലയില്‍
പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. പുല്‍വാമയില്‍ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലിസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെ
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ – പാകിസ്‌താൻ സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ലെ: ബിസിസിഐ
ഓപ്പറേഷൻ സിന്ദൂരിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാകിസ്‌താൻ സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ. ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ അടുത്ത 3 ആഴ്ചകൾക്കുള്ളിൽ നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്‌തു. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു. ഐപിഎൽ മത്സരങ്ങളെ ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണവും ബാധിച്ചിരുന്നില്ല. ഐപിഎൽ 18-ാം സീസണിലെ ആകെയുള്ള 74 മത്സരങ്ങളിൽ 56
ഓപ്പറേഷൻ സിന്ദൂർ; ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിൻ്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
സിന്ദൂർ ഓപ്പറേഷനിൽ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ പറഞ്ഞതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ 9 സ്ഥലങ്ങളിൽ ബുധനാഴ്‌ച പുലർച്ചെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി ഇന്ത്യ തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്‌ബ ഭീകരരുടെ കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ആക്രമണം സ്ഥിരീകരിച്ച് മസൂദ് അസ്ഹറിൻ്റെ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 4 കുട്ടികളുണ്ടെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത ഞെട്ടലും സങ്കടവും ഉണ്ടെന്നും എന്നാൽ പിന്മാറില്ലെന്നും
തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 50 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 9075 രൂപയായി ഉയർന്നു. പവൻ്റെ വില 400 രൂപ ഉയർന്ന് 72,600 രൂപയായി. ലോക വിപണിയിലും സ്വർണ്ണത്തിൻ്റെ വില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിൻ്റെ വില 2.4 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,413.29 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൈന വൻതോതിൽ
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ മെയ് 8 ന് പ്രദർശനത്തിന്
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ മെയ് 8 ന് പ്രദർശനത്തിനെത്തുന്നു. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള കാംബസ് ചിത്രം കൂടിയാണ് പടക്കളം. യൂത്തിൻ്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന