ഓപ്പറേഷൻ സിന്ദൂരിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാകിസ്‌താൻ സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ. ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ അടുത്ത 3 ആഴ്ചകൾക്കുള്ളിൽ നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്‌തു. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു.

ഐപിഎൽ മത്സരങ്ങളെ ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണവും ബാധിച്ചിരുന്നില്ല. ഐപിഎൽ 18-ാം സീസണിലെ ആകെയുള്ള 74 മത്സരങ്ങളിൽ 56 എണ്ണവും നടന്നു കഴിഞ്ഞു. ബിസിസിഐ സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പാലിക്കുമെന്നും ആവശ്യമെങ്കിൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പ്രതികരിച്ചു. ഇന്ത്യയിലെ സുരക്ഷയെക്കുറിച്ച് ഒരു വിദേശ കളിക്കാരനോ കമൻ്റേറ്ററോ ആശങ്കകൾ ഉന്നയിക്കുന്നത് കേട്ടിട്ടില്ലെന്നും ഐപിഎൽ മത്സരങ്ങൾ നിശ്ചയിച്ച പോലെ നടക്കുമെന്നും മുൻ താരം സുനിൽ ഗാവസ്ക്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Posts