കൗമാര ലോകകപ്പിൻ്റെ 16-ാം പതിപ്പിന് ഇന്ന് തുടക്കമാവും. സിംബാബ്‌വെയിലും നമീബിയയിലുമായി അരങ്ങേറുന്ന ടൂർണമെന്റിൽ ഇന്ത്യയടക്കം 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയും യു.എസും ബുലാവോയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഫെബ്രുവരി 6 ന് ഹരാരെയിലാണ് ഫൈനൽ.
ആറാം കിരീടമാണ് ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചാമ്പ്യന്മാരായ ചരിത്രവും ഇന്ത്യക്കുണ്ട്. വിവിധ കാലങ്ങളിൽ യുവരാജ് സിങ്, മുഹമ്മദ് കൈഫ്, രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്‌മൻ ഗിൽ തുടങ്ങിയവർ കൗമാര നീലക്കുപ്പായത്തിൽ കളിച്ചവരാണ്. റെക്കോഡുകൾ വാരിക്കൂട്ടി വെടിക്കെട്ട് ബാറ്റിങ് തുടരുന്ന 14കാരൻ വൈഭവ് സൂര്യവംശി തന്നെയാണ് ഇന്ത്യയുടെ പ്രധാന താരം. മലയാളി സാന്നിധ്യമായി സ്‌പിൻ ഓൾ റൗണ്ടർ മുഹമ്മദ് ഇനാനും മുൻനിര ബാറ്റർ ആരോൺ ജോർജുമുണ്ട്.

Related Posts