കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സുഗതകുമാരി പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. പ്രഭാവർമ്മയുടെ രൗദ്രഭാവം എന്ന കൃതിക്കാണ് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ലഭിച്ചത്. ഡോ.വിളക്കുടി രാജേന്ദ്രൻ, സുദർശൻ കാർത്തികപ്പറമ്പിൽ, ഡോ.ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 14ന് ഈ വർഷം കുന്നിക്കോട് നടക്കുന്ന സോൾലൈറ്റ് ഇന്റർനാഷണൽ സാംസ്കാരികോത്സവത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സോൾലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല അറിയിച്ചു.

Related Posts