മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെൻ്റിലേറ്ററിൽ. മോണോക്‌ളോണല്‍ ആൻ്റി ബോഡി രോഗിക്ക് നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളത് 49 പേരാണ്. ഇതില്‍ 45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. ആകെ 6 പേര്‍ക്ക് ആണ് രോഗലക്ഷണമുള്ളത്. ഇതില്‍ 5 പേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് ഒരാള്‍ ചികില്‍സയിലാണ്. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പരിശോധനക്കയച്ചു.

Related Posts