ഇന്ത്യയിൽ പാകിസ്താൻ വ്യോമാക്രമണത്തിന് ശ്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്നലെ രാത്രി നടന്ന ആക്രമണത്തിൻ്റെ വിശദാംശങ്ങൾ തെളിവ് സഹിതം പുറത്തുവിട്ടത്. വടക്കേ ഇന്ത്യയിലെ 26 സ്ഥലങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്ന് സേനാ വക്താക്കൾ പറഞ്ഞു. പാകിസ്താൻ തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമിക്കാൻ ശ്രമം നടത്തിയത്.

ഇന്ത്യ ആക്രമണ ശ്രമങ്ങളെല്ലാം തകർത്തു. 400 ഓളം ഡ്രോണുകളാണ് തകർത്തതെന്നും വിശദീകരിച്ചു. പാകിസ്താൻ സൈന്യം മെയ് 7, 8 തീയതികളിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ലൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. പാകിസ്താൻ സൈന്യം നിയന്ത്രണ രേഖയിൽ വെടിയുതിർത്തു. ഏകദേശം 300 മുതൽ 400 വരെ ഡ്രോണുകൾ 36 സ്ഥലങ്ങളിൽ പാകിസ്താൻ പ്രയോഗിച്ചു. ഇന്ത്യൻ സൈന്യം ഈ ഡ്രോണുകൾ തകർത്തു. ഇതിനായി കൈനെറ്റിക്, നോൺ-കൈനെറ്റിക് രീതികൾ ഉപയോഗിച്ചു.

Related Posts