കെപിസിസി പ്രസിഡൻ്റ് ആയി സണ്ണി ജോസഫ് 12 ന് സ്ഥാനമേൽക്കും. രാവിലെ 9.30 ന് ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ ചുമതല കൈമാറും.മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കെ.സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതോടെയാണ് പേരാവൂർ എംഎൽഎയായ സണ്ണി ജോസഫിന് നറുക്കുവീണത്. പുതിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയാണ്. എംഎൽഎമാരായ എ.പി. അനിൽകുമാർ, പി. സി.വിഷ്ണു‌നാഥ്, ഷാഫി പറമ്പിൽ എംപി എന്നിവരെ കെപി സിസി വർക്കിംഗ് പ്രസിഡൻ്റുമാരായും ഹൈക്കമാൻഡ് നിയമിച്ചിരുന്നു.

Related Posts