ജൂൺ മാസത്തിൻ്റെ തുടക്കത്തിൽ സ്വർണ്ണവില മുകളിലേക്ക്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന് 71,600 രൂപയിലും ഗ്രാമിന് 8,950 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 25 രൂപ വർധിച്ച് 7,340 രൂപയിലെത്തി. ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവിൽ മാസാവസാന ദിനമായ ശനിയാഴ്‌ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില കൂടിയത്. കഴിഞ്ഞ തിങ്കളാഴ്‌ച ഗ്രാമിന് 40 രൂപ യും പവന് 320 രൂപയും കുറഞ്ഞിരുന്നു. പിന്നീട് ചൊവ്വാഴ്‌ച പവന് 360 രൂപ കൂടിയ സ്വർണ്ണ വില ബുധനാഴ്‌ച മാറ്റമില്ലാതെ തുടർന്നു. വ്യാഴാഴ്‌ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. പിന്നാലെ വെള്ളിയാഴ്‌ച ഗ്രാമിന് 25 രൂപയും പവന് 200 രൂപ യും വർദ്ധിച്ചിരുന്നു.

Related Posts