നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശ പത്രിക നൽകി. ഉപഭരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പിസിന്ധുവിന് മുമ്പിൽ രാവിലെ 11 നാണ് പത്രിക സമർപ്പിച്ചത്. ഇ.എൻ മോഹൻദാസ്, എ. വിജയരാഘവൻ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. ഒരു സ്ഥാനാർഥിയും തങ്ങളുടെ വിജയപ്രതീക്ഷയ്ക്ക് തടസമല്ലെന്ന് പത്രിക സമർപ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ തെരഞ്ഞെടുപ്പിൽ അപരൻമാരെ ആശ്രയിക്കില്ല. അക്കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ജനാധിപത്യം ശക്തിപ്പെടുന്നത് കൂടുതൽ പേർ മത്സരിക്കുമ്പോഴാണ്. പി.വി.അൻവർ തങ്ങളുടെ പ്രശ്‌നമല്ലെന്നും സ്വരാജ് പ്രതികരിച്ചു.

Related Posts