സംസ്ഥാന ബജറ്റിൻ്റെ അവസാനഘട്ട തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം മുഖ്യമന്ത്രിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച വരെ പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും മുഖ്യമന്ത്രിയെ നേരിൽ കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ നിയന്ത്രണം മൂലം പൊതുജനങ്ങൾക്കും സന്ദർശകർക്കും ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ ഓഫീസ്, എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർഥിച്ചു. സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തെ ലക്ഷ്യമിട്ട് നിർണായകമായ ബജറ്റ് തയ്യാറാക്കുന്ന ഘട്ടത്തിലൂടെയാണ് സർക്കാരും മുഖ്യമന്ത്രിയും കടന്നുപോകുന്നതെന്നും, ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണം ആവശ്യമാണ് എന്നും ഓഫീസ് വ്യക്തമാക്കി.

അടുത്ത വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്.

Related Posts