വൃക്ക രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ ഭർത്താവും മരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ജയന്തി ഒരു വർഷത്തോളമായി ഡയാലിസിസ് ചികിത്സയിലാണ്. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്.

Related Posts