സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്. ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 11,380 രൂപയായി. പവൻ്റെ വിലയിൽ 160 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പവൻ്റെ വില 91,040 രൂപയായി ഉയർന്നു. സ്വർണ്ണവില കഴിഞ്ഞ ദിവസം 90,000 രൂപ പിന്നിട്ടിരുന്നു.

ആഗോളവിപണിയിൽ സ്വർണ്ണത്തിന് ഇന്ന് നേരിയ വിലയിടിവുണ്ടായിട്ടുണ്ട്. വിപണിയിൽ ചെറിയ ഇടിവുണ്ടായത് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ്. ഈ വർഷം മാത്രം 54 ശതമാനം വർധനയാണ് സ്വർണ്ണത്തിന് ഉണ്ടായത്.

Related Posts