കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രി ഈ പ്രഖ്യാപനം നടത്തിയത് നിയമസഭയിലാണ്. ക്യാൻസർ രോഗികൾക്ക് സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജ ന്യമായിരിക്കും. ഇന്ന് തന്നെ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നട ത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം എന്നാണ്. ഇത് പ്രതിപക്ഷത്തിന് ഷെയിം ആയിരിക്കും. രോഗികളെ സംബന്ധിച്ചടുത്തോളം ഇത് വലിയ കാര്യയിരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.