മുന്‍ മന്ത്രി ജി. സുധാകരന് ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരം സമ്മാനിക്കും. മാവേലിക്കര എ.ആര്‍. സ്മാരക ഹാളില്‍ (ശാരദാമന്ദിരം) ഓഗസ്റ്റ് 9-ന് പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് തത്ത്വമസി സാംസ്‌കാരിക അക്കാദമി ചെയര്‍മാന്‍ ടി. ജി. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വിവിധ ജില്ലകളിലായി, മേയ് 12-ന് ഒരു വര്‍ഷം നീളുന്ന ഡോ. സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. 2026 മേയ് 12-ന് തൃശ്ശൂരില്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം നടക്കും. പ്രോഗ്രാം ഡയറക്ടര്‍ സുരേഷ് വര്‍മ, പ്രസന്നന്‍ ആനിക്കാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.