മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയേക്കും. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ മുന്നണിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുന്നത്.
നാളെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഗണേഷ് പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഗണേഷ് കുമാറിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ആ സമയത്ത് എൽഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഗണേഷ് കുമാറിനെ കുടുംബ വീട്ടില്‍ കണ്ടെന്നും ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ഭാര്യ ബിന്ദു മേനോന്ൻ വെളിപ്പെടുത്തിയത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പരിശോധിച്ചെന്നും ബിന്ദു മേനോന് ആരോപിച്ചു.