ഇന്ത്യ പാക്ക് സംഘർഷം അതിർത്തി മേഖലകളിൽ രൂക്ഷമായി തുടരുന്നു. ഓപ്പറേഷൻ സിന്ദുറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പാകിസ്ഥാനിൽ നിന്നും നടന്നതായി റിപ്പോർട്ട്. പാക് ഡ്രോൺ പഞ്ചാബിലെ ഫിറോസ്പുരിൽ ജനവാസ മേഖലയിൽ പതിച്ച് 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാശ്മീരിലെ പുഞ്ച് മേഖലയിൽ കഴിഞ്ഞ രാത്രിയിൽ ഉടനീളം സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ 26 ഇടങ്ങളിലെങ്കിലും ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ശക്തമായ തിരിച്ചടിച്ചു ഇന്ത്യ. ഇന്നലെ അന്താരാഷ്ട്ര നിയന്ത്രണ രേഖയിലും വ്യാപകമായി വെടിവെപ്പ് നടന്നിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന മിസൈൽ ആക്രമണം പരാജയപ്പെടുത്തിയതായും സൈന്യം അവകാശപ്പെട്ടു.
മിസൈൽ ആക്രമണ ശ്രമം ഉധംപൂരിലും പരാജയപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ പാക്ക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതൽ വിമാനത്താവളങ്ങൾ അടച്ചു. രാജ്യത്തെ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിട്ടതായാണ് വിവരം. അമൃത്സർ, ജമ്മു, അധംപുർ, അംബാല, അവന്തിപൂർ, ട്ടീൻഡ, യൂജ് ബികാനിർ ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജയ്സാൽമീർ, ജോധ്പുർ, കണ്ട്, കങ്ഗ്ര, കെഷോദ്, കിഷൻഗഡ്, കുളു മണാലി. ലെ ലുധിയാന മുന്ദ്ര നലിയ, പത്താൻകോട്ട്, പട്ട്യാല, പോർബന്തർ, രാജ്കോട്ട് സർസാവ. ഷിലെ ശ്രീനഗർ, ഥോയിസ്, ഉത്തർലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യാമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിർദ്ദേശപ്രകാരം അടച്ചത്.