തിരുമലപ്പുര സർക്കാർ സ്കൂളിന് ‘സാന്ത്വനം ബാംഗ്ലൂരിൻ്റെ’ കൈത്താങ്ങ്
ഹെസർഘട്ട റോഡിലെ തിരുമലപ്പുര ഗവ. ഹയർ പ്രൈമറി സ്കൂളിൻ്റെ (GHPS) ഓഫിസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ‘സാന്ത്വനം ബാംഗ്ലൂർ’ പ്രവർത്തകർ കമ്പ്യൂട്ടർ നൽകി. സ്കൂളിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹായം നൽകിയത്. ‘സാന്ത്വനം ബാംഗ്ലൂർ’ പ്രവർത്തകരായ ഉമേഷ്, സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി. സ്കൂളിൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ട സഹായം എത്തിക്കുന്നതിൻ്റെ ഭാഗമായാണ് കമ്പ്യൂട്ടർ കൈമാറിയത്.വിദ്യാഭ്യാസ മേഖലയിലെ ഇത്തരം
കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു
കോന്നി ആനക്കൂട്ടിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കോന്നി ആനക്കൂട്ടിലെ നീന എന്ന ആനയുടെ പാപ്പാനായിരുന്നു മോഹനൻ. തീറ്റ നൽകുന്നതിനിടെ സമീപത്തുണ്ടായിരുന്ന പ്രിയദർശിനി എന്ന ആന മോഹനനെ തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രിയദർശിനിയുടെ പാപ്പാൻ ഇന്ന് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ആനക്കൂട്ടിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര, ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകൾ, അഴുകിയ പച്ചക്കറികൾ, പൂപ്പൽ ബാധിച്ച ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിരവധി വീഴ്ചകൾ കണ്ടെത്തി. ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ (BBMP) പരിധിയിലെ വിവിധ മേഖലകളിലായിരുന്നു പരിശോധന. ഹോട്ടലുകളുടെ അടുക്കളകളിലെ ശുചിത്വക്കുറവ്, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ ഉപയോഗം, ഭക്ഷ്യവസ്തുക്കളുടെ അശാസ്ത്രീയമായ സംഭരണം തുടങ്ങിയവയും ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയ്ക്കിടെ ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി
മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം നാളെ
മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം നാളെ വൈകിട്ട് 4 മണിയ്ക്ക് ഡൊമ്ളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടത്തുന്നതാണ്.പ്രസ്തുത യോഗത്തിൽ ഓണാഘോഷ ഒരുക്കങ്ങളുടെ അവലോകനവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി റ്റി.എ അനിൽ കുമാർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് : 9972330461.
ട്രംപിൻ്റെ മരുമകൻ മൈക്കിൾ ബൂലോസ് ആലപ്പുഴയിൽ
അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കിൾ ബൂലോസ് എട്ടംഗ സംഘത്തോടൊപ്പം ആലപ്പുഴയിലെത്തി. സ്വകാര്യ സന്ദർശനത്തിൻ്റെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്. രാവിലെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് സംഘം ആലപ്പുഴയിലേക്ക് തിരിച്ചത്. അമേരിക്കൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്. ആലപ്പുഴയിലെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഹൗസ്‌ബോട്ട് യാത്രയും സംഘം നടത്തി. വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി പരിശീലനം നടത്തുന്ന ചുണ്ടൻ വള്ളങ്ങളുടെ തുഴച്ചിൽ കാണാനും സംഘത്തിന് പദ്ധതിയുണ്ട്.
സിംഗിൾ ഡ്രൈവർ ഡ്യൂട്ടി; കെഎസ്ആർടിസി ബസ് അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കർണാടകയിൽ കോഴിക്കോട്–ബെംഗളൂരു റൂട്ടിലോടിയിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ അപകടകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാകാം അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 (ATC 129) നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ കൂറ്റൻ ദിശാസൂചിക ബോർഡിൻ്റെ തൂണിൽ ഇടിച്ച ബസ് തുടർന്ന് നിയന്ത്രണം വിട്ട്
നാളെ പർപ്പിൾ ലൈനിൽ മെട്രോ സർവീസ് നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക
നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 7 മുതൽ 9 വരെ ബയ്യപ്പനഹള്ളി–എം.ജി. റോഡ് ഭാഗത്ത് മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കും. സ്വാമി വിവേകാനന്ദ റോഡ്, ഇൻഡിരാനഗർ മെട്രോ സ്റ്റേഷനുകൾക്കിടയിലെ അറ്റകുറ്റപ്പണികളാണ് നിയന്ത്രണത്തിന് കാരണം. രണ്ട് മണിക്കൂർ നിയന്ത്രണം ഉണ്ടാകുമെങ്കിലും മെട്രോയുടെ മറ്റു പ്രധാന ഭാഗങ്ങളിൽ സർവീസ് സാധാരണ സമയക്രമത്തിൽ തുടരും. ചല്ലഘട്ട–എം.ജി. റോഡ് ഭാഗത്തും ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് (കടുഗോഡി) ഭാഗത്തും സർവീസ് തുടരുമെന്ന് ബി.എം.ആർ.സി.എൽ
‘സുരഭിലം സർഗ്ഗ സംഗമം-2026’ ആഗസ്റ്റ് 16ന് ഇന്ദിരാ നഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ
ബാംഗ്ളൂർ കേരള സമാജവും, സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന – സുരഭിലം ഏകദിന സർഗ്ഗ സംഗമം-2026′ ആഗസ്റ്റ് 16-ാo തീയതി ഞായറാഴ്ച ബാംഗ്ളൂർ ഇന്ദിരാ നഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ, കവിയും എഴുത്തുകാരനുമായ സുരേഷ് മണ്ണാറശാല, കവിയും സാഹിത്യകാരിയുമായ അനുരാധ നാലപ്പാട്, കവിയും എഴുത്തുകാരിയുമായ അനാമിക ഹരിപ്പാട് തുടങ്ങിയ പ്രശസ്തരായ സർഗ്ഗധനർക്കൊപ്പം ഇന്ത്യയുടെ വിവിധ
ജൂനിയർ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 25 മുതൽ ബെംഗളൂരുവിൽ
2026–27 സീസണിലെ ജൂനിയർ ബോയ്സ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് (ഡോ. ബി.സി. റോയ് ട്രോഫി) ഓഗസ്റ്റ് 25ന് ബെംഗളൂരുവിലും ഛത്തീസ്ഗഢിലെ നാരായൺപൂരിലും ആരംഭിക്കും. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 9 വരെയാണ് ടൂർണമെന്റ് നടക്കുക. ടൂർണമെന്റിൻ്റെ ടയർ 1 മത്സരങ്ങൾ ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിലും, ടയർ 2 മത്സരങ്ങൾ നാരായൺപൂരിലെ ആർ.കെ.ആശ്രമ ഗ്രൗണ്ടിലുമാണ് നടക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 16 ടീമുകൾ വീതം നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ സെമിഫൈനലിലേക്ക്
റീൽസ് ചിത്രീകരണത്തെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ബിഹാറിൽ അറസ്റ്റിൽ
ബാംഗ്ലൂർ കുമ്പളഗോഡിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന 24കാരനായ ധീരജ് കുമാറിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരണവുമായി ബന്ധപ്പെട്ട നിരന്തര തർക്കവും ദാമ്പത്യ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 25നാണ് ഗേരൂപാള്യയിലെ വാടകവീട്ടിൽ കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ റീമാകുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞുവെച്ച് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടന്ന്