31-ാമത് ഐഎഫ്എഫ്‌കെ; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
Kerala
1 min read
3.0k

31-ാമത് ഐഎഫ്എഫ്‌കെ; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

ഓഗസ്റ്റ്‌ 1, 2026
0

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് കെ) വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതൽ iffk.in എന്ന വെബ്സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബർ പത്താണ്. ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ, അന്താരാഷ്ട്ര മത്സര വിഭാഗം എന്നീ വിഭാഗങ്ങളിൽ 2025

Continue Reading
ബെൽമ ഓണാഘോഷം സെപ്റ്റംബർ 20ന്; ഓണച്ചന്ത ഓഗസ്റ്റ് 22, 23 തീയതികളിൽ
Association News
1 min read
2.7k

ബെൽമ ഓണാഘോഷം സെപ്റ്റംബർ 20ന്; ഓണച്ചന്ത ഓഗസ്റ്റ് 22, 23 തീയതികളിൽ

ഓഗസ്റ്റ്‌ 1, 2026
0

ഭാരത് ഇലക്ട്രോണിക്സ് മലയാളി അസോസിയേഷൻ്റെ (BELMA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണച്ചന്ത ഓഗസ്റ്റ് 22, 23 തീയതികളിലും ബെൽമയുടെ ഓണാഘോഷം സെപ്റ്റംബർ 20-നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണച്ചന്തയിൽ കേരളത്തിൻ്റെ തനത് ഉൽപ്പന്നങ്ങൾ, ഓണസദ്യയ്ക്കാവശ്യമായ സാധനങ്ങൾ, പൂക്കൾ, പലഹാരങ്ങൾ, കൈത്തറി-കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. സെപ്റ്റംബർ 20-ന് നടക്കുന്ന പ്രധാന ആഘോഷത്തിൽ പൂക്കളം, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, ഓണസദ്യ, കുടുംബസംഗമം എന്നിവ

Continue Reading
‘ഫ്രീഡം ഫ്രം ഗാർബേജ്’ പ്രചാരണം ഇന്ന് മുതൽ; ഓഗസ്റ്റ് 15നകം ബെംഗളൂരു മാലിന്യമുക്തമാക്കാൻ ലക്ഷ്യം
Karnataka
1 min read
3.0k

‘ഫ്രീഡം ഫ്രം ഗാർബേജ്’ പ്രചാരണം ഇന്ന് മുതൽ; ഓഗസ്റ്റ് 15നകം ബെംഗളൂരു മാലിന്യമുക്തമാക്കാൻ ലക്ഷ്യം

ഓഗസ്റ്റ്‌ 1, 2026
0

ബെംഗളൂരു നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്ത് നഗരം കൂടുതൽ ശുചിത്വമുള്ളതാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA)യുടെ ‘ഫ്രീഡം ഫ്രം ഗാർബേജ്’ പ്രചാരണം ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 15-നകം പ്രധാന റോഡുകളിലും പൊതുസ്ഥലങ്ങളിലുമുള്ള മാലിന്യം പൂർണമായി നീക്കം ചെയ്യുകയാണ് ലക്ഷ്യം. പ്രചാരണത്തിൻ്റെ ഭാഗമായി റോഡരികിൽ കുന്നുകൂടിക്കിടക്കുന്ന ഖരമാലിന്യം, നിർമാണ-കോൺക്രീറ്റ് അവശിഷ്ടങ്ങൾ, അനധികൃതമായി തള്ളിയ മാലിന്യങ്ങൾ എന്നിവ പ്രത്യേക യന്ത്രസഹായത്തോടെ നീക്കം ചെയ്യും. നഗരത്തിലെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അധിക

Continue Reading
കർണാടകയിൽ അജ്ഞാതരുടെ വെടിയേറ്റ് വ്യാപാരി കൊല്ലപ്പെട്ടു
Karnataka
1 min read
3.1k

കർണാടകയിൽ അജ്ഞാതരുടെ വെടിയേറ്റ് വ്യാപാരി കൊല്ലപ്പെട്ടു

ഓഗസ്റ്റ്‌ 1, 2026
0

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ 45-കാരനായ വ്യാപാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ബാർകൂരിലെ കച്ചൂർ സ്വദേശിയായ ഇവാൻ റിച്ചാർഡ് മസ്കരേനാസ് ആണ് കൊല്ലപ്പെട്ടത്. ചെമ്മീൻ വിതരണമുൾപ്പെടെ വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരുന്ന റിച്ചാർഡിനെ കുന്ദാപുരയിലെ ചർച്ച് റോഡിലുള്ള ഹോളി റോസറി പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കേസിലെ മുഖ്യപ്രതിയായി ഡെറക് ക്രാസ്റ്റയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും

Continue Reading
ബാംഗ്ളൂരിൽ കുടിവെള്ള ക്ഷാമം; ശുദ്ധജലം ഉപയോഗിച്ച് വാഹനം കഴുകുന്നതിന് വിലക്ക്; ലംഘിച്ചാൽ 5000രൂപ പിഴ
Karnataka
1 min read
3.5k

ബാംഗ്ളൂരിൽ കുടിവെള്ള ക്ഷാമം; ശുദ്ധജലം ഉപയോഗിച്ച് വാഹനം കഴുകുന്നതിന് വിലക്ക്; ലംഘിച്ചാൽ 5000രൂപ പിഴ

ഓഗസ്റ്റ്‌ 1, 2026
0

ബെംഗളൂരുവിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധജലം ഉപയോഗിച്ച് വാഹനങ്ങൾ കഴുകുന്നതിനും തോട്ടങ്ങൾ നനയ്ക്കുന്നതിനും ബെംഗളൂരു ജലവിതരണ-മലിനജല ബോർഡ് (BWSSB) വിലക്കേർപ്പെടുത്തി. നിർദേശം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തിൽ മഴയുടെ കുറവും ഭൂഗർഭജലനിരപ്പ് താഴുന്നതും കണക്കിലെടുത്താണ് ജലസംരക്ഷണ നടപടികൾ ശക്തമാക്കിയത്. വാഹനങ്ങൾ കഴുകൽ, അലങ്കാര ആവശ്യങ്ങൾ, തോട്ടം നനയ്ക്കൽ തുടങ്ങിയ കുടിവെള്ളമല്ലാത്ത ആവശ്യങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. നീന്തൽക്കുളങ്ങളിൽ ശുദ്ധീകരിച്ച പുനരുപയോഗ ജലം

Continue Reading
കേരളത്തിൽ അതിശക്തമായ മഴ; ഏഴ്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
0 min read
3.4k

കേരളത്തിൽ അതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഓഗസ്റ്റ്‌ 1, 2026
0

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്… ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

Continue Reading