ബെംഗളൂരുവിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധജലം ഉപയോഗിച്ച് വാഹനങ്ങൾ കഴുകുന്നതിനും തോട്ടങ്ങൾ നനയ്ക്കുന്നതിനും ബെംഗളൂരു ജലവിതരണ-മലിനജല ബോർഡ് (BWSSB) വിലക്കേർപ്പെടുത്തി. നിർദേശം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നഗരത്തിൽ മഴയുടെ കുറവും ഭൂഗർഭജലനിരപ്പ് താഴുന്നതും കണക്കിലെടുത്താണ് ജലസംരക്ഷണ നടപടികൾ ശക്തമാക്കിയത്. വാഹനങ്ങൾ കഴുകൽ, അലങ്കാര ആവശ്യങ്ങൾ, തോട്ടം നനയ്ക്കൽ തുടങ്ങിയ കുടിവെള്ളമല്ലാത്ത ആവശ്യങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

നീന്തൽക്കുളങ്ങളിൽ ശുദ്ധീകരിച്ച പുനരുപയോഗ ജലം മാത്രമേ ഉപയോഗിക്കാവൂ എന്നും ബോർഡ് വ്യക്തമാക്കി. ജലസംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക പരിശോധനകളും നടത്തും.

കുടിവെള്ളം അനാവശ്യമായി പാഴാക്കാതെ മിതമായി ഉപയോഗിക്കണമെന്നും മഴവെള്ള സംഭരണം, പുനരുപയോഗ ജലത്തിൻ്റെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും BWSSB പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts