മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ൽ മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 ദിവസത്തെ പുഷ്പമേള ഇന്ന് ആ​രം​ഭിക്കും. ഇന്ന് വൈ​കുന്നേരം 4ന് ഡോ. ​എ​ച്ച്.​സി.മ​ഹാ​ദേ​വ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ല​ക്ഷ​ക്ക​ണ​ക്കി​ന് പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മിച്ച ശൃം​ഗേ​രി​യി​ലെ ശ്രീ ​ശാ​ര​ദാം​ബ ക്ഷേ​ത്ര​ത്തി​ന്‍റെ പു​ഷ്പ മാ​തൃ​ക​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ദിവസവും ആദ്യ സന്ദർശനം നടത്തുന്ന 50 പേർക്ക് മുല്ലപ്പു, കറ്റാർ വാഴ, തുളസി, വെറ്റില, എന്നിവയുടെ തൈകൾ സമ്മാനമായി ലഭിക്കും. കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഛോട്ടാ ഭീം, യുദ്ധവിമാനം, യുദ്ധക്കപ്പൽ, ടാങ്ക് എന്നിവയുടെ പുഷ്പ മാതൃകകൾ ഒരുക്കിയിട്ടുണ്ട്.

വൊഡയാർ രാജവംശത്തിൻ്റെ ഭരണകാലത്തെ അപൂർവ ഫോട്ടോകൾ, പാവ പ്രദർശനം, ജയചാമരാജ വാഡിയാറിൻ്റെ ഭക്തിഗാനങ്ങൾ, മുൻകാലങ്ങളിലെ ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കും. വൈകീട്ട് 5 മുതൽ 9.30 വരെ സാംസ്‌കാരിക പരിപാടികൾ നടക്കും. പു​ഷ്പ​മേ​ള 31ന് ​അ​വ​സാ​നി​ക്കും.

Related Posts