ബെംഗളൂരുവിൽ രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുകയായിരുന്ന 28 വയസ്സുള്ള വനിതാ ഡോക്ടർക്കുനേരേ ലൈംഗികാതിക്രമം. സോളദേവനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ എജിബി ലേ ഔട്ടിൽ ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. അക്രമം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെളുത്തനിറത്തിലുള്ള സ്കൂട്ടറിലെത്തിയയാളാണ് ഡോക്ടറെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാരതീയ ന്യായസംഹിതയുടെ 74-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts