കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പശുക്കശാപ്പ് നിരോധന നിയമം പിന്‍വലിക്കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ഖുറേഷി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ബിജെപിയുടെ നിയമത്തിന് പകരം കശാപ്പുമായി ബന്ധപ്പെട്ട 1964 ലെ നിയമം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനവും നല്‍കി.
മാംസ വ്യാപാരവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഉപജീവനം നടത്തുന്ന 16 ലക്ഷം പേരുണ്ടെന്ന് ഖുറേഷികളുടെ സംഘടനാ നേതാവായ അബ്ദുല്‍ നബീ ഖുറേഷി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കടുത്ത നിയമം കൊണ്ടുവന്നതിനാല്‍ അറവുശാലകള്‍ പൂട്ടേണ്ടി വന്നിരിക്കുകയാണ്. അതിനാല്‍, എത്രയും വേഗം നിയമം പിന്‍വലിക്കണം. കൂടാതെ സ്റ്റേറ്റ് മീറ്റ് ബോര്‍ഡ് രൂപീകരിക്കണം. കന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും അബ്ദുല്‍ നബീ ഖുറേശി അഭ്യര്‍ത്ഥിച്ചു.