കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വാഹനാപകടത്തെ തുടർന്ന് 10 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കുപറ്റി. യല്ലാപ്പുർ അരെബൈൽ ഘാട്ട് പ്രദേശത്ത് വെച്ച് ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. ഹാവേരി ജില്ലയിലെ സവന്നൂരിൽ നിന്ന് കുംടയിലെ ചന്തയിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡിൽ നിന്നും തെന്നി സമീപത്തുള്ള കുഴിയിൽ വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ട്രക്കിൽ 40 തോളം യാത്രക്കാർ ഉണ്ടായിരുന്നതിൽ 10 പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതണ്ടെന്നാണ് വിവരം. ഉടൻ തന്നെ യെല്ലാപുര പോലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ യെല്ലാപുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിദൂര വന്ന വാഹനത്തെ കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാലാണ് ട്രക്ക് കൂട്ടിയിടിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

Related Posts