പീഡനക്കേസിൽ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുകയോ ശിക്ഷ താൽക്കാലികമായി റദ്ദാക്കുകയോ വേണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് രണ്ടിനാണ് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്ജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്. 11 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകാനും ഉത്തരവിട്ടിരുന്നു

പ്രജ്ജ്വലിൻ്റെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തേതിലായിരുന്നു ശിക്ഷ വിധിച്ചത്. ബാക്കി കേസുകളിൽ വിചാരണ നടക്കാനിരിക്കയാണ്. ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് കോടതി പറഞ്ഞു. പ്രജ്വലിനെതിരേയുള്ള മറ്റു കേസുകളുടെ വിചാരണ നടക്കുന്നതിനാൽ ശിക്ഷ റദ്ദാക്കുന്നത് കേസുകളിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്ന് കോടതി വിലയിരുത്തി.

Related Posts