പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്നു​ണ്ടാ​യേ​ക്കും. ചി​ല രേ​ഖ​ക​ൾ കൂ​ടി സ​മ​ർ​പ്പി​ക്കാ​മെ​ന്നു ഇന്നലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ച​തോ​ടെ തു​ട​ർ​വാ​ദ​ത്തി​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു വാ​ദം. ബ​ലാ​ത്സം​ഗ​വും ഗ​ർ​ഭഛി​ദ്ര​വും ന​ട​ന്നു​വെ​ന്നു സ്ഥാ​പി​ക്കു​ന്ന​തി​നു ഡോ​ക്ട​റു​ടെ മൊ​ഴി സ​ഹി​ത​മു​ള്ള രേ​ഖ പ്രോ​സി​ക്യൂ​ഷ​ൻ ഇന്നലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​ട്ടി​ല്ല.

സ്ത്രീയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ക​യും ചെ​യ്തെ​ന്ന ആ​രോ​പ​ണ​മാ​ണ് രാ​ഹു​ലി​നെ​തി​രെ​യു​ള്ള​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ശാ​രീ​രി​ക ബ​ന്ധ​മാ​ണു​ണ്ടാ​യ​തെ​ന്നും യു​വ​തി​യു​ടെ ഇ​ഷ്ട​പ്ര​കാ​ര​മാ​ണു ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​തെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

Related Posts