ഓണത്തിന്‍റെ മുന്നോടിയായി റേഷൻ കടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. പൊതു വിപണിയിലെ അരിയുടെ വിലവർധന പിടിച്ചു നിർത്താനാണ് ഈ തീരുമാനം 32 ലക്ഷം വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ അരി 10 രൂപ 90 പൈസ നിരക്കിലും, നീല കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോ കിലോയും നൽകും. ചുവന്ന കാർഡിന് കാർഡ് ഒന്നിന് 5 കിലോ അരി അധികം നൽകാനും സംവിധാനം ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു.

സപ്ലൈകോയിലൂടെ കഴിഞ്ഞ മാസം 168 കോടിയുടെ വിറ്റു വരവുണ്ടായതായും,31 ലക്ഷം പേർ സാധനങ്ങൾ വാങ്ങിയതായും മന്ത്രി അറിയിച്ചു . റേഷൻ കടകൾ വഴി വെളിച്ചെണ്ണ നല്കുന്ന കാര്യത്തിൽ സർക്കാർ പ്രഖ്യാപനം പാലിച്ചു . മാർക്കറ്റിൽ 529 രൂപ കിട്ടുന്ന വെളിച്ചെണ്ണ 349 രൂപ നൽകാൻ സാധിച്ചു. ഓണത്തോടനുബന്ധിച്ച് വെളിച്ചെണ്ണക്ക് ഇനിയും വില കുറയുമെന്നും മന്ത്രി പറഞ്ഞു.

Related Posts