കേരള സമാജത്തിൻ്റെ മലയാളി കലാപ്രതിഭകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. വ്യക്തിഗത മത്സരങ്ങളിൽ ലഭിച്ച പോയിൻ്റുകളുടെ അടി സ്ഥാനത്തിൽ ജൂനിയർ വിഭാഗത്തിൽ ഇഷിതാ നായർ, സീനിയർ വിഭാഗത്തിൽ രുദ്ര കെ. നായർ എന്നിവരെ കലാതിലകങ്ങളായി തിരഞ്ഞെടുത്തു.

5 മുതൽ 18 വയസ്സു വരെ പ്രായമുള്ളവരാണ് സബ് ജൂനിയർ, ജൂനിയർ സീനിയർ എന്നീ മൂന്നുവിഭാഗങ്ങളിലായി മാറ്റുരച്ചത്. 18 മത്സരയിനങ്ങൾ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്‍റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ സാംസ്കാരിക വിഭാഗം സെക്രട്ടറി വി. മുരളിധരൻ, അസിസ്റ്റന്‍റ് സെക്രട്ടറി വി.എൽ ജോസഫ്. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡൻ്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ജി. ഹരികുമാർ, കെ. വിനേഷ്, സുജിത്, ജേക്കബ് വർഗീസ്, ജോർജ തോമസ്, രാജീവൻ,

വനിതാവിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ ദിവ്യ മുരളി, രമ്യാ ഹരികുമാർ, സുധാ സുധീർ, ശോഭനാ പുഷ്പരാജ്, ഷൈമാ രമേഷ് അനു അനിൽ ലക്ഷ്മി ഹരികുമാർ, ലേഖാ വിനോദ വിധികർത്താക്കളായ കലാമണ്ഡലം അജിത, ആർ.എൽ.വി. അഖില ഷർമിളാ വിനയ് എന്നിവർ പങ്കെടുത്തു.

Related Posts