എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ 172-ാമത് ജയന്തി ആഘോഷവും പൂജാ സമർപ്പണവും ആഗസ്റ്റ് 28ന് നടക്കും. രാവിലെ 7.30ന് മുടലപാളയ, എസ്.വി.ജി നഗറിലെ എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖാ ആസ്ഥാനത്ത് പരിപാടികൾ ആരംഭിക്കും.
ശ്രീനാരായണ ഗുരുവിൻ്റെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ശാഖാംഗങ്ങളെയും കുടുംബാംഗങ്ങളെയും സ്നേഹപൂർവം ക്ഷണിച്ചിട്ടുണ്ട്. ഗുരുദേവൻ്റെ അനുഗ്രഹവും പ്രാർത്ഥനയും സാന്നിധ്യവും ചടങ്ങിന് മംഗളമേകുമെന്ന് സംഘാടകർ അറിയിച്ചു.
പൂജാ സമർപ്പണം ദിനേശ് ബാബു കുടുംബവും അജിമോൻ കുടുംബവും ചേർന്നാണ് നിർവഹിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി പ്രസിഡണ്ട് സുദർശൻ കെ.കെ, സെക്രട്ടറി രേണുക അശോക്, ട്രഷറർ ഗീത രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് ദിനേശ് ബാബു എന്നിവർ നേതൃത്വം നൽകും.
“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാരായണ ഗുരുവിൻ്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടക്കുന്ന ജയന്തി ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.