യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കർ. സാമൂഹിക മാധ്യമങ്ങളിൽ രാഹുൽ തന്നോട് ചാറ്റ് ചെയ്‌ത ശേഷം തന്നേക്കുറിച്ച് മറ്റാളുകളോട് മോശമായി പറഞ്ഞുവെന്ന് ഹണി ഭാസ്‌കർ ആരോപിച്ചു.

തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം രാഹുലിന്‍റെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്‌കർ പറഞ്ഞു. വനിതാ കോൺഗ്രസ് പ്രവർത്തകരും രാഹുലിന്‍റെ ഇരകളിലുണ്ടെന്നും ഹണി ഭാസ്‌കർ ആരോപിച്ചു. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ തനിക്ക് അറിയാം.

ഇയാൾക്കെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ. ഞാൻ നേരിടാൻ തയാറാണ്. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.

Related Posts