വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സർക്കാരിന് സഹായവുമായി ലുലു ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 10 കോടി രൂപ കൈമാറി. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ യൂസഫലി നേരിട്ടെത്തിയാണ് പണം കൈമാറിയത്.
വയനാട് പുരനധിവാസ പ്രവർത്തനങ്ങൾക്കായി നേരത്തെ യൂസഫലി ചെയർമാൻ അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമിച്ച് നൽകുമെന്നും യൂസഫലി പ്രഖ്യാപിച്ചിരുന്നു.