ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് ജലോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കും. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്യാനുള്ള സൗകാരുണ്യമൊരുക്കിയിരിക്കുന്നത്. ടിക്കറ്റുകൾ ഓഗസ്റ്റ് 30നു മുമ്പായി ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ സ്പെഷൽ കൗണ്ടറിൽനിന്ന് കൈപ്പറ്റണം.
മറ്റു ജില്ലകളിൽനിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് വള്ളം കളിക്കുള്ള പാസ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാത്തരം പാസുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. പേര്, ഏത് കാറ്റഗറിയിലുള്ള പാസ്, എത്ര പേർക്ക് എന്ന വിവരം 9846475874 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിൻ്റെ ക്യൂ ആർ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാകും. കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരു വനന്തപുരം ജില്ലകളിലെ സ്പെഷൽ കൗണ്ടർ മുഖേനയും ജില്ലാ കോ ഓർഡിനേറ്റർമാർ മുഖേനയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ടിക്കറ്റുകൾ വിൽക്കും. ഫോൺ: 9846475874.