കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്ക് 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ പ്രൊപ്പോസൽ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ടാറ്റയുമായുള്ള ചർച്ചകൾ അടുത്ത ഒരു മാസത്തിനകം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്കായി ആവശ്യമായ ഭൂമി സർക്കാർ ലഭ്യമാക്കുമെന്നും, കപ്പൽ നിർമാണ രംഗത്തെ ടാറ്റ ഗ്രൂപ്പിൻ്റെ ആദ്യ സംരംഭമായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൻ്റെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി തുറമുഖ വികസനവും അനുബന്ധ വ്യവസായങ്ങളും ഏകോപിപ്പിച്ച് വൻ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

സ്വകാര്യ നിക്ഷേപങ്ങൾക്ക് സർക്കാർ നൽകിയ പ്രോത്സാഹനത്തിന് പിന്നാലെയാണ് ടാറ്റയുടെ ഈ മുന്നേറ്റം. പദ്ധതിയുടെ വിശദമായ രൂപരേഖ നിലവിൽ പരിശോധിച്ചുവരികയാണെന്നും അന്തിമ തീരുമാനം ഒരു മാസത്തിനകം ഉണ്ടാകുമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

Related Posts