താര സംഘടനയായ എ എം എം എ യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ ചേര്‍ന്നു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. ആദ്യ എക്‌സിക്യൂട്ടീവ് യോഗം നല്ല രീതിയില്‍ നടന്നെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എഎംഎംഎ പ്രസിഡണ്ട് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പല വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നെന്നും ശ്വേതമേനോന്‍ വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കും.

Related Posts