നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘നാൻസി റാണി’ . മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. അജു വർഗീസ് ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
മമ്മൂക്ക യുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ചിത്രത്തിൻ്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കൈലാത്ത് ഫിലിംസിൻ്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറിൽ നൈന ജിബി പിട്ടാപ്പള്ളിൽ, പ്രൊമ്പ്റ്റ് പ്രോഡക്ഷൻ്റെ ബാനറിൽ ജോൺ ഡബ്ള്യു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു.
അജു വർഗീസ്, അർജുൻ അശോകൻ, ,സണ്ണി വെയ്ൻ, അഹാന കൃഷ്ണ കുമാർ, ലാൽ, ശ്രീനിവാസൻ, മല്ലികാ സുമാരൻ, ഇന്ദ്രൻസ്, ധ്രുവൻ, ഇർഷാദ്, റോയി സെബാസ്റ്റ്യൻ, ലെന, മാല പാർവതി, ദേവിഅജിത്ത്, പോളി വിൽസൺ,വിശാഖ് നായർ, അനീഷ് ജി മേനോൻ, കോട്ടയം രമേശ് ,സുധീർ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്,തെന്നൽ അഭിലാഷ്, വിഷ്ണുഗോവിന്ദ്, സോഹൻ സിനുലാല്‍,നന്ദു പൊതുവാൾ, കോട്ടയം പുരുഷൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.