സുരേഷ് കുറുപ്പിന്‍റെ, വി.എസ്. അച്യുതാനന്ദനെതിരായ ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശ വിവാദത്തിൽ സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശം വി.എസിനെതിരേ ഉണ്ടായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വി.എസ്. അച്യുതാനന്ദനെ സിപിഎമ്മിൽ വിഭാഗീയത കടുത്ത നാളുകളിൽ ക്യാപിറ്റൽ പണിഷ്മെൻ്റിന് വിധേയമാക്കണമെന്ന മട്ടിൽ 2012-ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം.സ്വരാജ് പ്രസംഗിച്ചതായി സിപിഎം നേതാവ് പിരപ്പൻകോട് മുരളിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എം. സ്വരാജ് തന്നെ പലകുറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. താൻ അങ്ങനെ ഒരു പരാമർശം ഉണ്ടതായി കേട്ടിട്ടില്ലെന്നും ആലപ്പുഴ സമ്മേളനത്തിലും തിരുവനന്തപുരം സമ്മേളനത്തിലും താൻ പങ്കെടുത്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Posts