വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട കാപിറ്റൽ പണിഷ്മെന്‍റ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. ആരും കാപിറ്റൽ പണിഷ്മെൻ്റ്’ എന്നൊരു വാക്കുപോലും ആലപ്പുഴ സമ്മേളനത്തിൽ പറഞ്ഞിട്ടില്ല. സുരേഷ് കുറുപ്പിന്‍റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കി.

ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്മെന്‍റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിൻ്റെ വെളിപ്പെടുത്തൽ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ചിന്ത ജെറോമിൻ്റെ വിശദീകരണം. ഒരു മാദ്ധ്യമത്തിന് നൽകിയ ഓർമ്മക്കുറിപ്പിലാണ് സുരേഷ് കുറുപ്പിൻ്റെ വെളിപ്പെടുത്തൽ.

Related Posts