ശനിയാഴ്ച അമേരിക്കയിലെ ഡെൻവർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 179 പേർ വൻ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. മിയാമിയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 3023 ന്‍റെ ലാൻഡിംഗ് ഗിയർ തകരാറിലായതിനാൽ ടേക്ക് ഓഫ് നിർത്തിവയ്‌ക്കേണ്ടിവന്നു.

വിമാനത്തിന്‍റെ പിൻഭാഗത്ത് ഇതിനിടയിൽ തീപിടുത്തമുണ്ടായി. 6 ജീവനക്കാരും 173 യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 2.15 ന് ആണ് സംഭവം. എല്ലാവരെയും സാഹചര്യം കണക്കിലെടുത്ത് അടിയന്തര സ്ലൈഡുകൾ വഴി ഒഴിപ്പിച്ചു.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ എഫ്എഎ (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) യും എയർലൈനുകളും ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. അതേ സമയം സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Related Posts