ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ. ഉദ്‌ഘാടന മത്സരത്തിനിടെ 20 മൊബൈൽ ഫോണുകൾ കവർന്നു. മത്സരം കഴിഞ്ഞ് ഇറങ്ങുന്ന തിരക്കിനിടയിലാണ് പലരുടെയും ഫോൺ നഷ്ടമായത്. സ്റ്റേഡിയത്തിലെ രണ്ട്, മൂന്ന് നമ്പർ ഗേറ്റുകളിലൂടെ ഇറങ്ങിയവരുടെ ഫോണുകളാണ് നഷ്ടമായത്.
കബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ എത്തി പലരും പരാതി നൽകി. തുടർന്നുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുന്നവർ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് പോലീസ് അറിയിച്ചു.

Related Posts