ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി. വിമാനത്താവളത്തിൻ്റെ ചുറ്റുമതിലിൽ കയറിയ കരടിയെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചിക്കബല്ലാപുര ജില്ലയിലെ ലക്കാവള്ളിയിൽ ചുറ്റിത്തിരിഞ്ഞുനടന്ന കരടിയാണ് പിന്നീട് ശിവമോഗ വിമാനത്താവള പരിസരത്ത് എത്തിയതെന്ന് അധികൃതർ അറിയിച്ചു..
വനംവകുപ്പ് അധികൃതർ എത്തി മയക്കുവെടി വെച്ചതിനു ശേഷമാണ് കരടിയെ പിടികൂടിയത്. കരടിക്കു ഏകദേശം എട്ടു വയസ്സ് പ്രായം വരും.